തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 90 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് അഞ്ച് ഭാഷകളിലായി യൂട്യൂബില്‍ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. കയ്യില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ ഹുക് സ്റ്റെപ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയത്. ജാനി മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത ചുവടുകള്‍ ഒരുക്കിയത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാന്‍വി കപൂര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
