പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് ‘റേച്ചലി’ലെ ആദ്യ ഗാനം. ആദ്യ കേള്‍വിയില്‍ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് ‘കണ്ണില്‍ മാരിവില്ലിന്‍ ചെണ്ട്…’ എന്ന് തുടങ്ങുന്ന ഗാനം. ‘റേച്ചലി’ലെ നായികയായ ഹണി റോസും നായകന്‍ റോഷന്‍ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബര്‍ ആറിന് അഞ്ച് ഭാഷകളില്‍ തിയറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ഈണം നല്‍കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അഹി അജയനും ജീവന്‍ പത്മകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
‘റേച്ചല്‍’ ചിത്രത്തിലെ ആദ്യ ഗാനം
