‘ടൂറിസ്റ്റ് ഫാമിലി’ സിനിമയുടെ സംവിധായകന്‍ അഭിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ‘വിത്ത് ലവ്’ എന്നാണ് ചിത്രത്തിനു ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാകും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, തേനി മുരുകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മധന്‍ എന്ന നവാഗത സംവിധായകന്‍ ആണ് ചിത്രം ഒരുക്കുന്നത്. മോനിഷ എന്നാണ് കഥാപാത്രമായി അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നു. സൗന്ദര്യ രജനികാന്ത് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.
‘വിത്ത് ലവ്’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
