നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അഖണ്ഡ 2’ ട്രെയിലര്‍ എത്തി. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’ സിനിമയുടെ തുടര്‍ച്ചയായാണ് അഖണ്ഡ 2 താണ്ഡവം എത്തുന്നത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്.
സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീല്‍സ് പ്ലസിന്റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ഡിസംബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
‘അഖണ്ഡ 2: താണ്ഡവം’ ട്രെയിലര്‍ എത്തി
