ഒരേ ഡിവൈസില്‍ രണ്ട് വ്യത്യസ്ത വാട്ട്സ്ആപ്പ് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഐഫോണ്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ ഐ.ഒ.എസിന്റെ ഏറ്റവും പുതിയ ബീറ്റാവേര്‍ഷനില്‍ ലഭ്യമായിക്കഴിഞ്ഞു. വൈകാതെ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും. ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഇത് രണ്ട് ഫോണുകളില്ലാതെ തന്നെ ഒറ്റ ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിക്കുന്നതും ഈ അക്കൗണ്ടുകള്‍ പരസ്പരം സ്വിച്ച് ചെയ്യുന്നതും എളുപ്പമാക്കുന്നു. വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിങ്‌സുകള്‍ എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും. അക്കൗണ്ടുകള്‍ മാറുമ്പോള്‍ ലോക്കിങ് ഓപ്ഷനുകള്‍ ആപ്പ് പിന്തുണയ്ക്കും. ഇത് സുരക്ഷ ഉറപ്പാക്കും.
ഐഫോണിലും ഇനി രണ്ട് വാട്ട്സ്ആപ്പ് അക്കൗണ്ടാകാം
