സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360 രൂപ കൂടി 92,280 രൂപയുമായി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 140 രൂപ കൂടി 9,490 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 7,390 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കൂടി 4,770 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില 163 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് ഏകദേശം 4,065 ഡോളറാണ് വില. ഇന്ന്, സ്വര്‍ണ്ണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ നയപരമായ പ്രഖ്യാപനങ്ങളിലാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ സ്വര്‍ണ്ണത്തിന് അനുകൂലമാവുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 99,854 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ 92,280 രൂപ!
