‘ഞാഞ്ഞൂള്‍പുരാണം’പോലെ, ‘വിശ്വരൂപന്‍’പോലെ ‘ആപ്പിള്‍ കാണല്‍’ പോലെ, മറ്റനേകം ജയശീലന്‍ കവിതകള്‍പോലെ ഒരേസമയംതന്നെ ലളിതവും അതിസങ്കീര്‍ണ്ണവും സാധാരണവും അസാധാരണവുമായ ജീവിതാനുഭവങ്ങളുടെ പുസ്തകം. മലയാള കവിതാലോകത്ത് എക്കാലവും ഒറ്റപ്പെട്ടുനിന്ന കവിതകളും ഭാഷാശാസ്ത്രവും അദ്ധ്യാപനവും തത്ത്വചിന്തയുമൊക്കെയായി ലോകം ചുറ്റിയ ഒരു കവിയുടെ കാവ്യജീവിതയാത്രാരേഖകള്‍. കെ ജി എസ്സിന്റെ അവതാരികയും പി.എന്‍. ഗോപീകൃഷ്ണനും സജയ് കെ.വിയും ജയശീലനുമായി നടത്തിയ അഭിമുഖങ്ങളും. ‘ഓര്‍മ്മയില്‍നിന്ന്’. കെ.എ ജയശീലന്‍. മാതൃഭൂമി ബുക്‌സ്. വില 171 രൂപ.
ഓര്‍മ്മയില്‍നിന്ന്
