അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നൽകി യു.എസ്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നവംബർ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ൻ്റെ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്.
സമാധാന ഉടമ്പടി അംഗീകരിക്കാൻ യുക്രെയ്‌ന് മുന്നറിയിപ്പുമായി ട്രംപ്
