കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും യു ഡി എഫിന്‍റെ തരംഗമാണ് ഉണ്ടായതെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നിർദേശം നൽകിയിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാധ്യമങ്ങളോടും നന്ദിയുണ്ട്. ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി. അതിൽ നിന്ന് യു ഡി എഫ് പിന്നോട്ടുപോകില്ല. സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് […]
വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ വിലക്കയറ്റം 12 മടങ്ങ് കൂടുതല്‍!
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീറ്റെയ്ല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനമായി തുടര്‍ച്ചയായ പതിനൊന്നാം മാസവും കേരളം. നവംബറിലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം 8.27 ശതമാനമാണ്. ദേശീയ ശരാശരിയായ 0.71 ശതമാനത്തേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണിത്. പണപ്പെരുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ 2.64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. 2.31 ശതമാനവുമായി ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പണപ്പെരുപ്പം 9.34 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 6.33 ശതമാനവുമാണ്. പച്ചക്കറി, […]
മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടറോളയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ ക്ഷണക്കത്തില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കിയിട്ടുണ്ട്. ഇത് സാംസങ്ങിന്റെ ഗാലക്സി ദ ഫോള്‍ഡ് 7 ന് സമാനമായിരിക്കാം. ജനുവരി 6 ന് നടക്കാനിരിക്കുന്ന ലെനോവോ ടെക് വേള്‍ഡില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് സൂചന. ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി കൂടുതല്‍ സജീവമാകുന്ന സമയത്താണ് പുതിയ ഡിസൈനുമായി […]
മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’യിലെ ആദ്യ ഗാനം
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യിലെ ആദ്യ ഗാനം പുറത്ത്. ‘അപ്പ’ എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മധു ബാലകൃഷ്ണന്‍ ആണ് ആലാപനം. ഈ വര്‍ഷം ഡിസംബര്‍ 25ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് ‘അപ്പ’ എന്ന ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. […]
‘ലെഗസി ഓഫ് ദി രാജാസാബ്’ സീരീസ് എത്തി
പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘ദി രാജാസാബി’ന്റെ ലോകത്തേക്ക് വാതിലുകള്‍ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. ‘ലെഗസി ഓഫ് ദി രാജാസാബ്’ എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകന്‍ മാരുതി ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇന്‍ട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി 9നാണ് ‘രാജാസാബി’ന്റെ വേള്‍ഡ് വൈഡ് റിലീസ്. റിബല്‍ സ്റ്റാര്‍ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ […]
കുട്ടികള്‍ക്കായുള്ള ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍
ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വാഹന യൂണിറ്റായ വിഡ, കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കായ ഡേര്‍ട്ട് ഇ കെ3 ഇന്ത്യയില്‍ പുറത്തിറക്കി. ആദ്യത്തെ 300 ഉപഭോക്താക്കള്‍ക്ക് ബാധകമായ ഈ ഇ-ബൈക്കിന്റെ എക്‌സ്-ഷോറൂം വില 69,990 രൂപ മുതല്‍ ആരംഭിക്കുന്നു. നാല് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് ഡേര്‍ട്ട് ബൈക്കിംഗിന്റെ ലോകം സുരക്ഷിതമായി ആസ്വദിക്കാന്‍ കഴിയും. ഡേര്‍ട്ട് ഇ കെ3 നൊപ്പം, വിഡ അതിന്റെ […]
റയില്‍ പയണങ്ങളില്‍
ടി.ഡി. രാമകൃഷ്ണണന്റെ റയില്‍വേ സര്‍വീസ് സ്റ്റോറി. ഓര്‍മയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകര്‍ന്നുനല്‍കുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്ഥലകാലങ്ങള്‍ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാര്‍ത്തിട്ടില്ലാത്ത അപരിചിത ദേശങ്ങള്‍, അനുഭവങ്ങള്‍ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം. ‘റയില്‍ പയണങ്ങളില്‍’. ടി ഡി രാമകൃഷ്ണന്‍. മനോരമ ബുക്‌സ്. വില 275 രൂപ.
രാത്രിയില്‍ നഷ്പ്പെടുന്ന ഉറക്കം വീണ്ടെടുക്കാന്‍
രാത്രി വൈകി ഉറങ്ങുന്നത് കൃത്യമായ ഉറക്കം കിട്ടാതിരിക്കാനും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നതോടെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. എന്നാല്‍ രാത്രിയില്‍ നഷ്പ്പെടുന്ന ഉറക്കം വീണ്ടെടുക്കാന്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങാമെന്ന ആശയവും അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. പകല്‍ ഉറക്കത്തിന് പകരം വൈകുന്നേരം കഴിവതും നേരത്തെ ഉറങ്ങുന്നതാണ് ക്ഷീണം മാറാന്‍ നല്ലത്. കിടക്കുമ്പോള്‍ മൊബൈല്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
മൂന്നാം എൽഡിഎഫ് സർക്കാരെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് […]
