◾https://dailynewslive.in/ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ […]
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. ‘കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി’ എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത് എന്നും പറഞ്ഞു.
രാത്രി വാർത്തകൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം […]
ചൈനയുടെ എഐ കമ്പനികളിലേക്ക് യു.എസ് നിക്ഷേപം
വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടയിലും ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ന്നതോടെ ചൈനയുടെ എ.ഐ കമ്പനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു. ചൈനയിലെ ടെക് കമ്പനികളില്‍ നിക്ഷേപിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും കോടിക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്. ചൈനയിലെ വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികള്‍ വഴിയാണ് എ.ഐ ഓഹരികളിലേക്ക് യു.എസ് നിക്ഷേപം വരുന്നത്. മാത്രമല്ല, വര്‍ഷങ്ങളോളം ചൈനയില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് മാറിനിന്ന യു.എസ് സര്‍വകലാശാല എന്‍ഡോവ്‌മെന്റുകളും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. […]
‘അഖണ്ഡ 2: താണ്ഡവം’ ആദ്യ ദിനം 59.5 കോടി നേടി
നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ‘അഖണ്ഡ 2: താണ്ഡവം’ തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ആദ്യ ദിനം ചിത്രം 59.5 കോടി രൂപ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം ഒരു റെക്കോര്‍ഡ് ബ്രേക്കര്‍ ആയി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുമാര്‍ പറയുന്നത്. ഡിസംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ 100 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 120 കോടി ബജറ്റിലാണ് […]
കൂടത്തായി വെബ് സീരിസുമായി ‘അണലി’
കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി വെബ് സീരിസുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘അണലി’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ജോളി ജോസഫ് ആയി നടി ലിയോണ ലിഷോയ് അഭിനയിക്കുന്നു. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നിഖില വിമലും മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. പാലായിലും പരിസരങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. നേരത്തെ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും […]
വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് കടന്ന് ഏഥര്‍ റിസ്ത
മികച്ച വില്‍പ്പനയുടെ നിറവില്‍ ഏഥര്‍ റിസ്ത, 2025 മെയ് മാസത്തില്‍ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് കടന്ന് ആറു മാസത്തിനുള്ളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ ഇലക്ട്രിക് സ്‌കൂട്ടര്‍, വിപണിയില്‍ എത്തിയതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഇവി വില്‍പ്പനയുടെ 70 ശതമാനത്തിലധികവും ഇതില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. ഏഥര്‍ റിസ്ത എസ്, […]
പിന്‍കോഡ് ഇല്ലാത്ത നഗരം
ഭൂമിയിലെ ഏറ്റവും വലിയ പ്രദര്‍ശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം. ക്ലാസ്മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയില്‍. പരിമിതമായ ജീവിതസൗകര്യങ്ങള്‍. ‘തലതെറിച്ച’ വിദ്യാര്‍ഥികള്‍. പല രാജ്യങ്ങളില്‍നിന്നുള്ള ഈ കുട്ടികള്‍ക്കായി സിലബസ് നിര്‍മിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചര്‍. ‘പിന്‍കോഡ് ഇല്ലാത്ത നഗരം’. മന്ന. മനോരമ ബുക്‌സ്. വില 351 രൂപ.
30 മിനിറ്റ് വ്യായാമം ഗുരുതര രോഗസാധ്യത കുറയ്ക്കും
ദിവസവും ഒരു 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 30 മിനിറ്റോ അല്ലെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റോ നടക്കുന്നതും സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് രക്തസമ്മദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ശരീരം വീക്കം കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും കുറയ്ക്കും. കൃത്യമായ വ്യായാമം […]
