6 24

ദിവസവും ഒരു 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 30 മിനിറ്റോ അല്ലെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റോ നടക്കുന്നതും സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് രക്തസമ്മദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ശരീരം വീക്കം കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും കുറയ്ക്കും. കൃത്യമായ വ്യായാമം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു. വ്യായാമം ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. സ്ഥിരമായ വ്യായാമം മാനസികനില മെച്ചപ്പെടുത്താനും സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഉറക്കം മെച്ചപ്പെടാനും മസ്തിഷ്‌കാരോഗ്യം വര്‍ധിക്കുന്നതിനും ഈ ശീലം നല്ലതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇത് വിഷാദത്തിന്റെ അപകടസാധ്യത കുറയ്ക്കും. പതിവായി വ്യായാമം ചെയ്യുന്നത് വന്‍കുടല്‍ കാന്‍സര്‍, ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുദം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യായാമം വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും ഇവയെല്ലാം കാന്‍സര്‍ അപകടസാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല. വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *