നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ‘അഖണ്ഡ 2: താണ്ഡവം’ തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ആദ്യ ദിനം ചിത്രം 59.5 കോടി രൂപ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം ഒരു റെക്കോര്‍ഡ് ബ്രേക്കര്‍ ആയി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുമാര്‍ പറയുന്നത്. ഡിസംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ 100 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെപ്പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്റര്‍ റണ്ണിന് ശേഷം ചിത്രം അടുത്ത മാസം ഒടിടിയിലെത്തുമെന്നാണ് വിവരം. ബാലയ്യയ്ക്ക് പുറമേ സംയുക്ത മേനോന്‍, ആദി പിന്നിസെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
‘അഖണ്ഡ 2: താണ്ഡവം’ ആദ്യ ദിനം 59.5 കോടി നേടി
