കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി വെബ് സീരിസുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘അണലി’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ജോളി ജോസഫ് ആയി നടി ലിയോണ ലിഷോയ് അഭിനയിക്കുന്നു. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നിഖില വിമലും മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. പാലായിലും പരിസരങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. നേരത്തെ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു. മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. ‘ആന്‍മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും ‘ജനമൈത്രി’ എന്ന സിനിമയുടെ സംവിധായകനുമാണ് ജോണ്‍.
