പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടറോളയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ ക്ഷണക്കത്തില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കിയിട്ടുണ്ട്. ഇത് സാംസങ്ങിന്റെ ഗാലക്സി ദ ഫോള്‍ഡ് 7 ന് സമാനമായിരിക്കാം. ജനുവരി 6 ന് നടക്കാനിരിക്കുന്ന ലെനോവോ ടെക് വേള്‍ഡില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് സൂചന. ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി കൂടുതല്‍ സജീവമാകുന്ന സമയത്താണ് പുതിയ ഡിസൈനുമായി മോട്ടോറോള വരുന്നത്. സാംസങ്, വാവേ തുടങ്ങിയ എതിരാളികള്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായാണ് വരുന്നത്. ലെനോവോ സബ് ബ്രാന്‍ഡ് ആയ മോട്ടോറോള ഈ വര്‍ഷം ആദ്യമാണ് റേസര്‍ 60 സീരീസ് പുറത്തിറക്കിയത്. 16 ജിബി + 512 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള റേസര്‍ 60 അള്‍ട്രായുടെ ഇന്ത്യയിലെ വില 99,999 രൂപയാണ്. മറുവശത്ത്, റേസര്‍ 60 ന്റെ വില 49,999 രൂപയാണ്. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള മോഡലാണിത്.
മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു
