മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യിലെ ആദ്യ ഗാനം പുറത്ത്. ‘അപ്പ’ എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മധു ബാലകൃഷ്ണന്‍ ആണ് ആലാപനം. ഈ വര്‍ഷം ഡിസംബര്‍ 25ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് ‘അപ്പ’ എന്ന ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സമര്‍ജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയന്‍ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വര്‍മ, അലി, അയ്യപ്പ പി. ശര്‍മ്മ, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
