പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘ദി രാജാസാബി’ന്റെ ലോകത്തേക്ക് വാതിലുകള്‍ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. ‘ലെഗസി ഓഫ് ദി രാജാസാബ്’ എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകന്‍ മാരുതി ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇന്‍ട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി 9നാണ് ‘രാജാസാബി’ന്റെ വേള്‍ഡ് വൈഡ് റിലീസ്. റിബല്‍ സ്റ്റാര്‍ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ നല്‍കും. ചിത്രത്തിന്റെ കഥാപരിസരം, കഥാപാത്രങ്ങള്‍, അതുപോലെ ചിത്രത്തിന്റെ പ്രത്യേകതകള്‍ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്.
‘ലെഗസി ഓഫ് ദി രാജാസാബ്’ സീരീസ് എത്തി
