കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും യു ഡി എഫിന്‍റെ തരംഗമാണ് ഉണ്ടായതെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നിർദേശം നൽകിയിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാധ്യമങ്ങളോടും നന്ദിയുണ്ട്. ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി. അതിൽ നിന്ന് യു ഡി എഫ് പിന്നോട്ടുപോകില്ല. സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്
