7 11

രാത്രി വൈകി ഉറങ്ങുന്നത് കൃത്യമായ ഉറക്കം കിട്ടാതിരിക്കാനും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നതോടെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. എന്നാല്‍ രാത്രിയില്‍ നഷ്പ്പെടുന്ന ഉറക്കം വീണ്ടെടുക്കാന്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങാമെന്ന ആശയവും അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. പകല്‍ ഉറക്കത്തിന് പകരം വൈകുന്നേരം കഴിവതും നേരത്തെ ഉറങ്ങുന്നതാണ് ക്ഷീണം മാറാന്‍ നല്ലത്. കിടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന ശീലവും ഉറക്കത്തെ തടസപ്പെടുത്താം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം കൊള്ളാനും ഹാപ്പി ഹോര്‍മോണുകളായ സെറോടോണിനെ ഉണര്‍ത്താനും കഫീന് സമാനമായ ഉന്മേഷം നല്‍കാനും സഹായിക്കും. കൂടാതെ രാത്രി സ്‌ക്രീനില്‍ നിന്നുള്ള ബ്ലൂ ലൈറ്റും ബ്രൈറ്റ് ലൈറ്റും ഒഴിവാക്കി മുറിയില്‍ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ് സൈക്കിള്‍ ക്രമീകരിക്കാന്‍ സഹായിക്കും. ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിന്‍ ഉള്‍പ്പെടയുള്ള ഹോര്‍മോണുകളെ പ്രവര്‍ത്തിക്കാന്‍ വ്യായാമം പ്രധാനമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും. രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ പകല്‍ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങള്‍ നല്ലതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *