Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 11, തിങ്കളാഴ്ച

◾https://dailynewslive.in/ ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍മാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതതു സര്‍വകലാശാല വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. ഇതാദ്യമായാണ് ഗവര്‍ണറുടെ ഓഫീസ് ഇത്തരത്തിലൊരു നിര്‍ദേശം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത്. ഇത് ആര്‍എസ്എസിന്റെ പരിപാടിയാണെന്നും ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി […]

Posted inബിസിനസ്സ്

15 ദിവസത്തിനകം മരണപ്പെട്ടവരുടെ ക്ലെയിം തീര്‍പ്പാക്കണം

മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്‌സൈറ്റുകളിലും ലഭ്യമാക്കണമെന്നും ആവശ്യമായ രേഖകളുടെ പട്ടികയും […]

Posted inവിനോദം

‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലര്‍

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന അല്‍ത്താഫ് സലിം ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ ഓണം റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിരിനിമിഷങ്ങളും ഒപ്പം ആകാംക്ഷയും നല്‍കുന്നുണ്ട്. ഓഗസ്റ്റ് 29 ന് എത്തുന്ന ചിത്രം ഫുള്‍ പാക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ […]

Posted inടെക്നോളജി

മൗസും കീബോര്‍ഡും കീഴടക്കാന്‍ എഐ

നിര്‍മിത ബുദ്ധി (എഐ) ഉള്‍ച്ചേര്‍ക്കുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ്. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഡസ്‌ക് ടോപ് ഉപയോക്തൃ അനുഭവമായിരിക്കും വരാനിരിക്കുന്നത്. വിന്‍ഡോസിന്റെയും മറ്റ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഭാവി പതിപ്പ് ഒരു മള്‍ട്ടിമോഡല്‍ രീതിയില്‍ സംവദിക്കുന്നതായിരിക്കും. കംപ്യൂട്ടറുകള്‍ക്ക് നമ്മള്‍ കാണുന്നത് കാണാനും, കേള്‍ക്കുന്നത് കേള്‍ക്കാനും, നമുക്ക് അതിനോട് സംസാരിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാനും […]

Posted inവിനോദം

‘തുടരും’ ആദ്യ ദിന കളക്ഷന്‍ തകര്‍ത്ത് ‘കൂലി’

ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’യുടെ 5.34 കോടിയുടെ ടിക്കറ്റാണ് പ്രി ബുക്കിങിലൂടെ ഇതുവരെ വിറ്റുപോയത്. തമിഴ്‌നാട്ടില്‍ നിന്നു 10 കോടിയും കര്‍ണാടകയില്‍ നിന്നും 3 കോടിയും നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളില്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആദ്യ ദിനം നേടിയ കലക്ഷന്‍ ഇതിനോടകം ‘കൂലി’ തകര്‍ത്തു. ‘എമ്പുരാനു’ശേഷം ഈ വര്‍ഷം മികച്ച ഓപ്പണിങ് കലക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കും. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാന്‍’ കേരളത്തില്‍ നിന്നും വാരിയത്. […]

Posted inഓട്ടോമോട്ടീവ്

1.21 ലക്ഷം രൂപയുടെ കിഴിവുമായി വാഗണ്‍ആര്‍

രാജ്യത്തെ ജനപ്രിയവാഹന ബ്രാന്‍ഡായ മാരുതി സുസുക്കി ഇന്ത്യയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗണ്‍ആര്‍. ഓഗസ്റ്റില്‍, കമ്പനി ഈ കാറിന് വന്‍ വിലക്കിഴിവാണ് നല്‍കുന്നത്. ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഈ കാര്‍ വാങ്ങുമ്പോള്‍, കമ്പനി 60,000 രൂപയോടൊപ്പം 60,790 രൂപയുടെ സൗജന്യ കിറ്റും നല്‍കുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, അപ്ഗ്രേഡ് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകള്‍. 5.79 ലക്ഷം […]

Posted inപുസ്തകങ്ങൾ

വെള്ളിവെളിച്ചവും വെയില്‍നാളങ്ങളും

”എന്റെ അടുത്ത സുഹൃത്തായ സജിത മഠത്തില്‍ എഴുതിയ ഈ അനുഭവക്കുറിപ്പുകള്‍ ഏറെ ഹ്യദയസ്പര്‍ശിയാണ്. നാട്ടുകാരിയായ എന്നെപ്പറ്റി കേട്ട കാര്യങ്ങളും ഞാന്‍ അനുഭവിച്ച കാര്യങ്ങളും അവളെപ്പോലെയുള്ള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് സരസമായും എന്നാല്‍ കാര്യഗൗരവത്തോടെയും അവതരിപ്പിക്കുന്നുണ്ട് ഇതില്‍ ഒരു സാംസ്‌കാരികപ്രവര്‍ത്തകയുടെ ജീവിതവും ചെറുത്തുനില്‍പ്പും തന്റെ മേഖലയിലെ അനീതിക്കെതിരേയുള്ള പോരാട്ടങ്ങളും വീഴ്ചയും തളര്‍ച്ചയുമെല്ലാം ഈ കുറിപ്പുകളില്‍ കാണാം. ജീവിതഗന്ധിയായ എഴുത്തിന്റെ ലാളിത്യം വായനക്കാരെ പിടിച്ചിരുത്തുന്നു.” -കെ. അജിത. ‘വെള്ളിവെളിച്ചവും വെയില്‍നാളങ്ങളും’. സജിത മഠത്തില്‍. ഡിസി ബുക്‌സ്. വില 299 […]

Posted inആരോഗ്യം

കാന്‍സറുകളുടെ പ്രധാന ലക്ഷണമായ ‘കാഷെക്‌സിയ’

പല കാന്‍സറുകളുടെയും ഒരു പ്രധാന ലക്ഷണമാണ് ശരീരഭാരം കുറയുന്നത്. കാഷെക്‌സിയ എന്നാണ് ഈ അവസ്ഥയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുര്‍ബലമാക്കുകയും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നു. കാഷെക്‌സിയ കാന്‍സര്‍ രോഗികളെ പെട്ടെന്ന് മരണത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോഴിതാ കാഷെക്‌സിയയുടെ മൂലകാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്‌നമാണ് പല കാന്‍സര്‍ രോഗികളിലും ശരീരഭാരം ഗണ്യമായി കുറയാന്‍ കാരണമെന്ന് ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ഗുരുതര […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി വിവിധ സുരക്ഷാ ഏജന്‍സികള്‍

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി വിവിധ സുരക്ഷാ ഏജന്‍സികള്‍. ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്നാണിത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍ നടന്ന പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനുംശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാഭീഷണി കൂടുതലാണെന്നും ശക്തമായ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേൽ ആക്രമണം

ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവർ കഴിഞ്ഞിരുന്ന ടെന്‍റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേർചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.