ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാർ കാർഡിൽ പരിശോധന വേണ്ടിവരുമെന്നും വാക്കാൽ നിർദേശിച്ചു. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ചു
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്. കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സ്കൂളില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് പിതാവ് എത്തിയാണ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ സസ്പെന്‍ഡ് […]
തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു
തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു. വാഹനം ഇടിച്ചാണ് തകർത്തത്. ഇത് അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇന്ന് അഞ്ച് മണിയോടെ ആയിരുന്നു ഡെപ്യൂട്ടി മേയർ ആദ്യം ഉദ്ഘാടനം നിർവഹിച്ച തൃശ്ശൂർ അരിസ്റ്റോ റോഡ് മന്ത്രി ആര് ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തത്.ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാന്‍ എത്തിയ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടർന്ന് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്തായി കോര്പറേഷന് സജ്ജീകരിക്കുകയായിരുന്നു. കോർപ്പറേഷന്റെ വാഹനം ഇടിപ്പിച്ചാണ് ഡെപ്യൂട്ടി […]
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്.വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ നടന്ന മാർച്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകനായ വിപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പപ്പടം ദിവസവും കഴിച്ചാല്‍ ആരോഗ്യത്തിന് പണികിട്ടും
പപ്പടം ദിവസവും കഴിച്ചാല്‍ ആരോഗ്യത്തിന് പണികിട്ടാനുള്ള സാധ്യതയും കൂടുതലാണ്. പപ്പടത്തില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് പപ്പടം കഴിക്കുമ്പോള്‍ തന്നെ ഒരു ചപ്പാത്തിക്ക് സമമായ കലോറി ശരീരത്തില്‍ എത്തും. ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാല്‍ വ്യവസായ അടിസ്ഥാനത്തില്‍ പപ്പടം ഉണ്ടക്കുമ്പോള്‍ ഉഴുന്നിന് പകരം മൈദ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്നങ്ങള്‍ കുടല് സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. വ്യവസായ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പപ്പടങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും സോഡിയം കാര്ബൊണേറ്റ്, സോഡിയം ബൈകാര്‍ബൊണേറ്റ് […]
ഗവര്‍ണറുടെ വിഭജന ദിനാചരണ സര്‍ക്കുലര്‍ കേരളത്തിൽ നടപ്പാകില്ലെന്ന് വിഡി സതീശൻ
ഗവര്‍ണറുടെ വിഭജന ദിനാചരണ സര്‍ക്കുലര്‍ കേരളത്തിൽ നടപ്പാകില്ലെന്ന് വിഡി സതീശൻ. കേരളത്തിന്റെ മതേതര സമൂഹത്തിലേക്ക് വിഭജന രാഷ്ട്രീയം കലർത്താനുള്ള ശ്രമത്തിൽ നിന്ന് ഗവര്‍ണര്‍ പിന്മാറണം. സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് ബി ഗോപാലകൃഷ്ണൻ
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സുരേഷ് ഗോപിയെ വേട്ടയാടുകയാണ്, സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടർമാരെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്സും ഇടതുപക്ഷവും ചെയ്യുന്നത് കള്ളവോട്ടിനാണോ സുരേഷ് ഗോപി വിജയിച്ചത്, സുരേഷ് ഗോപി ജയിച്ചതിലെ അസൂയ കൊണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഓരോ ദിവസവും ഓരോ അധിഷേപം നടത്തുന്നുവെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
വിഭജന ഭീതി ദിനം ആചരിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നത ല്ലെന്ന് മന്ത്രി
സ്വാതന്ത്ര്യ ദിനം വിഭജന ഭീതി ദിനമായി ആചരിപ്പിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി ആർ ബിന്ദു. സ്വാതന്ത്ര്യദിന തലേന്ന് വിഷം ചീറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും ചില കിങ്കരൻമാർ പരിപാടി നടത്താൻ ആഹ്വാനം ചെയ്തേക്കാം മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിപത്തിയുള്ളവർ ഇതില്‍ നിന്ന് മാറി നില്ക്കും എന്നാണ് പ്രതീക്ഷ ജനാധിപത്യ വിശ്വാസികൾ ഇത് പ്രതിരോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കലാലയങ്ങളില്‍ സ്വതന്ത്ര്യദിനമാണ് സമുചിതമായി ആഘോഷിക്കേണ്ടത്. മാനവികമായ സാഹോദര്യത്തിലാണ് ഊന്നല്‍ നല്‍കേണ്ടത്. ഗവർണറുടെ നിലപാട് അപലപനീയമാണ്. […]
മാർപ്പാപ്പയോട് ഗാസ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പ് ഗായിക മഡോണ
മാർപ്പാപ്പയോട് ഗാസ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുൻപ് ഗാസ സന്ദർശിക്കണം ഒരു അമ്മയെന്ന നിലയിൽ ഗാസയിലെ കുട്ടികൾ അനുഭവിക്കുന്ന പീഡനം കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും. കുട്ടികൾ ലോകത്തിന് മുഴുവൻ അവകാശപ്പെട്ടവരാണ് മാർപ്പാപ്പയുടെ സന്ദർശനം നിഷേധിക്കാനാവില്ല മാനുഷിക മൂല്യമുള്ള വാതിലുകൾ തുറന്ന് നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കണം, അധിക സയമം ശേഷിക്കുന്നുന്നില്ല, എന്നാണ് മഡോണ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്. രാഷ്ട്രീയത്തിന് മാറ്റം വരുത്താനാവില്ലാത്തതിനാലാണ് ദൈവത്തിന്റെ പുരുഷനെ സമീപിക്കുന്നതെന്നും മഡോണ വിശദമാക്കുന്നു.
എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഹൈക്കോടതി നടപടി. എം എസ് സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി പാൽമേറ കപ്പൽ തടഞ്ഞുവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.എം എസ് സി എൽസ കപ്പൽ അപകടത്തെ തുടർന്ന് കടലിൽ അടിഞ്ഞ മാലിന്യങ്ങൾ കാരണം മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി എന്ന പരാതിയുമായി നാല് […]
