മാർപ്പാപ്പയോട് ഗാസ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുൻപ് ഗാസ സന്ദർശിക്കണം ഒരു അമ്മയെന്ന നിലയിൽ ഗാസയിലെ കുട്ടികൾ അനുഭവിക്കുന്ന പീഡനം കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും. കുട്ടികൾ ലോകത്തിന് മുഴുവൻ അവകാശപ്പെട്ടവരാണ് മാർപ്പാപ്പയുടെ സന്ദർശനം നിഷേധിക്കാനാവില്ല മാനുഷിക മൂല്യമുള്ള വാതിലുകൾ തുറന്ന് നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കണം, അധിക സയമം ശേഷിക്കുന്നുന്നില്ല, എന്നാണ് മഡോണ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്. രാഷ്ട്രീയത്തിന് മാറ്റം വരുത്താനാവില്ലാത്തതിനാലാണ് ദൈവത്തിന്റെ പുരുഷനെ സമീപിക്കുന്നതെന്നും മഡോണ വിശദമാക്കുന്നു.
