സ്വാതന്ത്ര്യ ദിനം വിഭജന ഭീതി ദിനമായി ആചരിപ്പിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി ആർ ബിന്ദു. സ്വാതന്ത്ര്യദിന തലേന്ന് വിഷം ചീറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും ചില കിങ്കരൻമാർ പരിപാടി നടത്താൻ ആഹ്വാനം ചെയ്തേക്കാം മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിപത്തിയുള്ളവർ ഇതില്‍ നിന്ന് മാറി നില്ക്കും എന്നാണ് പ്രതീക്ഷ ജനാധിപത്യ വിശ്വാസികൾ ഇത് പ്രതിരോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കലാലയങ്ങളില്‍ സ്വതന്ത്ര്യദിനമാണ് സമുചിതമായി ആഘോഷിക്കേണ്ടത്. മാനവികമായ സാഹോദര്യത്തിലാണ് ഊന്നല്‍ നല്‍കേണ്ടത്. ഗവർണറുടെ നിലപാട് അപലപനീയമാണ്. ആർഎസ്എസിന് സ്വാതന്ത്ര്യദിനത്തോട് ഒരു കാലത്തും അഭിനിവേശമില്ല. എല്ലാ കാലത്തും സാമ്രാജ്യത്വ ശക്തികളോട് വിനീത വിധേയരായി നില്‍ക്കുന്നവരാണ് ആർഎസ്എസ് എന്നും ആര് ബിന്ദു പറഞ്ഞു.
വിഭജന ഭീതി ദിനം ആചരിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നത ല്ലെന്ന് മന്ത്രി
