വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സുരേഷ് ഗോപിയെ വേട്ടയാടുകയാണ്, സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടർമാരെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്സും ഇടതുപക്ഷവും ചെയ്യുന്നത് കള്ളവോട്ടിനാണോ സുരേഷ് ഗോപി വിജയിച്ചത്, സുരേഷ് ഗോപി ജയിച്ചതിലെ അസൂയ കൊണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഓരോ ദിവസവും ഓരോ അധിഷേപം നടത്തുന്നുവെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് ബി ഗോപാലകൃഷ്ണൻ
