Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും

കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും.നാല് പേർ വീതമുള്ള പാനലുകൾ നൽകാൻ സർക്കാരിനോടും ഗവർണറോടും സുപ്രീംകോടതി നിർദ്ദേശിച്ചു. സെർച്ച കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള തർക്കം സ്ഥിരം വിസിമാരെ നിയമിക്കുന്നതിൽ പ്രതിസന്ധിയാകുമ്പോളാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഇരുസർവകലാശാലകൾക്കും സമയബന്ധിതമായി വിസിമാരെ നിയമിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു .സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് സ്തംഭാനാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഗവർണറോട് ചോദിച്ച കോടതി താൽകാലിക വിസിമാർക്കെതിരായ തർക്കം മുന്നോട്ട് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 13, ബുധനാഴ്ച

◾https://dailynewslive.in/ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി സുപ്രീം കോടതി രൂപവത്കരിക്കും. സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ കൈമാറാന്‍ കേരള സര്‍ക്കാരിനോടും ചാന്‍സലറായ ഗവര്‍ണറോടും സുപ്രീംകോടതി നിര്‍ദേശിച്ചു. യുജിസി ചട്ടങ്ങള്‍ പ്രകാരം താനാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍, സര്‍വകലാശാല ആക്ട് പ്രകാരം തങ്ങളാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്ന നിലപാട് കേരളവും സ്വീകരിച്ചു. ഇതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണം ഏറ്റെടുക്കാന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ബിജെപി

ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നുവെന്ന് ബിജെപി. ഇത് സംബന്ധിച്ച രേഖ അനുരാഗ് താക്കൂർ പുറത്ത് വിട്ടു.സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിലുണ്ട്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയും കള്ളവോട്ടിന് വേണ്ടിയുമാണ് കോൺഗ്രസ് ബഹളം വയ്ക്കുന്നതെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി തുടർന്ന് പൊലീസ് രണ്ട് തവണ പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.   75000 വോട്ടിന് സുരേഷ് ഗോപി ജയിച്ചതിന്‍റെ ചൊരുക്കം കലിപ്പും ഇപ്പോഴും തീർന്നിട്ടില്ലെന്ന് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പണിയെടുത്താണ് ജയിച്ചത് […]

Posted inബിസിനസ്സ്

867 കോടിയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലുഗ്രൂപ്പ്

പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് 2025ലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള അര്‍ധവാര്‍ഷിക ഫലം പുറത്തുവിട്ടു. ആദ്യ പകുതിയില്‍ 36,000 കോടി രൂപയുടെ വരുമാനം നേടി. 9.9 ശതമാനം വളര്‍ച്ചയോടെ 1,200 കോടി രൂപയുടെ ലാഭവും കമ്പനി സ്വന്തമാക്കി. ഇ-കൊമേഴ്സ് രംഗത്തെ മികച്ച വളര്‍ച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 5,037 കോടി രൂപയുടെ നേട്ടത്തോടെ 3.5 ശതമാനം വളര്‍ച്ച ലുലു പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്സില്‍ നിന്ന് നേടി. റീട്ടെയ്ല്‍ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലില്‍ […]

Posted inടെക്നോളജി

വാട്‌സാപ്പിലും ഓഡിയോ മോഷന്‍ പിക്ചറുകളെത്തി

ഇന്‍സ്റ്റഗ്രാമിന് സമാനമായി ഓഡിയോ ഉപയോഗിച്ച് മോഷന്‍ പിക്ചറുകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.25.22.29-ല്‍ മോഷന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണ്. ഗാലറിയില്‍ നിന്ന് ഫോട്ടോ തെരഞ്ഞെടുക്കുമ്പോള്‍, മുകളില്‍ വലത് ഭാഗത്ത് ഒരു പുതിയ ഓപ്ഷന്‍ കാണാന്‍ സാധിക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നത്. ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്യുന്നത് ഒരു സ്റ്റില്‍ ഇമേജിനെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും […]

Posted inവിനോദം

‘ഒരു റൊണാള്‍ഡോ ചിത്രം’ സിനിമയിലെ ഗാനം

റിനോയ് കല്ലൂര്‍ – അശ്വിന്‍ ജോസ് സിനിമയായ ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നു പാടിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മേലേ മാനത്ത് നീയേ മടിയില്‍…’ എന്ന ഗാനത്തിന് ജോ പോള്‍ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു. നാല് കുഞ്ഞന്‍ സിനിമകള്‍ കോര്‍ത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയില്‍ സങ്കീര്‍ത്തനങ്ങള്‍, വസൂരി, മൈ ബാല്‍ക്കണി, ടോമി എന്നീ ഷോര്‍ട്ട് ഫിലിമുകളാണുള്ളത്. ചൈതന്യ പ്രകാശാണ് ചിത്രത്തില്‍ […]

Posted inവിനോദം

‘സാഹസം’ ചിത്രത്തിലെ പഴയൊരു ഹിറ്റ് ഗാനം

പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ കൗതുകകരമായി ഉപയോഗിച്ച് മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ ‘ഒരു മുത്തം തേടി’ എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ ‘സാഹസം’ എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്. എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ […]

Posted inഓട്ടോമോട്ടീവ്

റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

ഇരുചക്രവാഹന നിര്‍മ്മാതാക്കലായ ജാവ യെസ്ഡി മോട്ടോള്‍ സൈക്കിള്‍സ് ഇന്ത്യയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2.10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. നിരവധി മാറ്റങ്ങളുമായാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയത്. മെക്കാനിക്കല്‍ വശങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എന്‍ജിനാണ് പുതിയ റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. 29.6 ബിഎച്പി, 29.9 എന്‍എം എന്നിങ്ങനെ പീക്ക് പവറും ടോര്‍ക്കും […]

Posted inപുസ്തകങ്ങൾ

മറക്കാത്ത അനുഭവങ്ങള്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും കേരളമുഖ്യമന്ത്രിയും എഴുത്തുകാരനുമായിരുന്ന സി. അച്യുതമേനോന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനുബന്ധമായി സി. അച്യുതമേനോന്‍ എന്ന അച്ഛനെ അടയാളപ്പെടുത്തുന്ന മകന്റെ ഓര്‍മ്മയും. കേരളം കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഓര്‍മ്മകളും അനാവരണം ചെയ്യുന്ന ജീവിതകഥ. ‘മറക്കാത്ത അനുഭവങ്ങള്‍’. സി. അച്യുതമേനോന്‍. മാതൃഭൂമി. വില 331 രൂപ.