Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെന്‍റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെന്‍റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുല്‍ പുനെ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ പറഞ്ഞത്. രാഹുല്‍ ഗാന്ധി സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയതായും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.   രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി. […]

Posted inലേറ്റസ്റ്റ്

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി. ബീഹാറിലെ എസ്ഐആർ നിർത്തിവെയ്ക്കണമെന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനം കഴിഞ്ഞതോടെ വെബ്സെറ്റിലുള്ള എസ്ഐആർ കരട് പട്ടികയിലെ സെർച്ച് ഓപ്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.

Posted inലേറ്റസ്റ്റ്

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുല്‍ പുനെ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ പറഞ്ഞത്. രാഹുല്‍ ഗാന്ധി സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയതായും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. തന്റെ സുരക്ഷക്കും കേസിലെ നീതിക്കും ഗുരുതരമായ ആശങ്കകൾ ഉണ്ടെന്ന തന്‍റെ വാദം അംഗീകരിക്കണമെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്

ട്രംപിന്‍റെ 50% തീരുവയിൽ കയറ്റുമതി മേഖലയിലെ ആശങ്ക മന്ത്രിയുമായി പങ്കുവച്ച് ബാങ്കുകളുടെ സമിതി

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ് എല്‍ ബി സി) പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി എസ് എല്‍ ബി സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി

ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി. 60 വയസ്സായി ഉയർത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്. ഐഎച്ച്ആർഡി ജീവനക്കാർക്ക് പെൻഷൻ ഇല്ലായെന്നും വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സ് ആക്കണമെന്നും ഐഎച്ച്ആർഡി ഡയറക്ടർ ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി. ഇടത് സംഘടനാ നേതാക്കൾക്കായി പെൻഷൻ പ്രായം ഉയർത്തുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. ഇത് നിലനിൽക്കേയാണ് പുതിയ തീരുമാനം സർക്കാർ പുറത്തിറക്കിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ്

സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാല് പിടിച്ചല്ലെന്നു എ ഐ സി സി പ്രവർത്തക സമിതി അംഗം താരിഖ് അൻവർ. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പേര് ചേർത്തതാണെന്നും താരിഖ് അൻവർ വിവരിച്ചു. സോണിയ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടെന്ന തെളിവുകൾ ഇന്ന് രാവിലെ ബി ജെ പി നേതാവ് അനുരാഗ് താക്കൂറാണ് പുറത്തുവിട്ടത്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. 1983 ലാണ് സോണിയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെടിയുവിൽ വിസി എസ്എഫ്ഐ യുമായി ചർച്ച നടത്തി

സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയിൽ വിസി എസ്എഫ്ഐ യുമായി ചർച്ച നടത്തി. സർവ്വകലാശാലയിലെ ഇയർ ബാക്ക് പൂർണമായും ഒഴിവാക്കാമെന്ന് വിസി ഉറപ്പ് നൽകിയതായി എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ വിഷയം ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോ​ഗം ചേരാമെന്നും സമ്മതിച്ചു. നിലവിൽ പ്രത്യേക അജണ്ടകൾ വെച്ചാണ് വിസി സിൻഡിക്കേറ്റ് വിളിച്ചത്. വിദ്യാർത്ഥികളെ ബാധിക്കുന്ന 19 ഫയലുകൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കാമെന്ന് ഉറപ്പ് കിട്ടിയതായും എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. വൈസ് ചാൻസിലർ അധികാരം ഉപയോ​ഗിച്ച് ഇയർബാക്ക് ഒഴിവാക്കുമെന്നും ബോർഡ് ഓഫ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുരേഷ് ഗോപിയുടെ ബോർഡിൽ പൂമാല ചാർത്തി ബിജെപിക്കാർ

ചേറൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ സിപിഎം പ്രവർത്തകർ ഇന്നലെ കരിഓയിൽ ഒഴിച്ചിരുന്നു പിന്നാലെ ഇന്ന് ബിജെപിക്കാർ അതിൽ പൂമാല ചാർത്തി. വിജയൻ മേപ്രത്ത്, രതീഷ് കടവിൽ തുടങ്ങിയ നേതാക്കൾ പൂമാല ചാർത്തി മുദ്രാവാക്യം വിളിച്ചു. വോട്ടർ പട്ടിക ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം. ഇന്നലെ തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്, അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താ കുറിപ്പ്. കേര പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്‍റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു . അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. എന്നാൽ […]