സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയിൽ വിസി എസ്എഫ്ഐ യുമായി ചർച്ച നടത്തി. സർവ്വകലാശാലയിലെ ഇയർ ബാക്ക് പൂർണമായും ഒഴിവാക്കാമെന്ന് വിസി ഉറപ്പ് നൽകിയതായി എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ വിഷയം ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോഗം ചേരാമെന്നും സമ്മതിച്ചു. നിലവിൽ പ്രത്യേക അജണ്ടകൾ വെച്ചാണ് വിസി സിൻഡിക്കേറ്റ് വിളിച്ചത്. വിദ്യാർത്ഥികളെ ബാധിക്കുന്ന 19 ഫയലുകൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കാമെന്ന് ഉറപ്പ് കിട്ടിയതായും എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു. വൈസ് ചാൻസിലർ അധികാരം ഉപയോഗിച്ച് ഇയർബാക്ക് ഒഴിവാക്കുമെന്നും ബോർഡ് ഓഫ് ഗവർണൻസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും വിസി പറഞ്ഞു.
കെടിയുവിൽ വിസി എസ്എഫ്ഐ യുമായി ചർച്ച നടത്തി
