ചേറൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ സിപിഎം പ്രവർത്തകർ ഇന്നലെ കരിഓയിൽ ഒഴിച്ചിരുന്നു പിന്നാലെ ഇന്ന് ബിജെപിക്കാർ അതിൽ പൂമാല ചാർത്തി. വിജയൻ മേപ്രത്ത്, രതീഷ് കടവിൽ തുടങ്ങിയ നേതാക്കൾ പൂമാല ചാർത്തി മുദ്രാവാക്യം വിളിച്ചു. വോട്ടർ പട്ടിക ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം. ഇന്നലെ തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയുടെ ബോർഡിൽ പൂമാല ചാർത്തി ബിജെപിക്കാർ
