Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ട വോട്ടുകളില്‍ തെളിവ് ഉണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കാൻ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. വോട്ട് ചോരി പ്രയോഗം വോട്ടര്‍മാരെ ആകെ അപമാനിക്കുന്നതാണെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാൽ ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂരിലെ വോട്ടർ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

തൃശൂരിലെ വോട്ടർ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്നും കള്ള വോട്ടർമാരെ തൃശൂർ എംപി പുറത്ത് കൊണ്ടു വരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഖുറാനും ബൈബിളും ഗീതയുമായ വോട്ടർ പട്ടികയെ ബി.ജെ.പി മാനഭംഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വോട്ട്ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം സിപിഐ നേതൃത്വത്തിൽ 16 ന് രാവിലെ തൃശൂരിൽ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ കെ വി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം

ഡോ കെ വി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം. നിലവിൽ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്ന ഡോ വിശ്വനാഥൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു. ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നതിൽ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥൻ. ലിസ്റ്റിൽ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് ഡോ വിശ്വനാഥൻ നിയമനമെന്നതാണ് ആരോപണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ്

ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ് ചിറയ്ക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ  ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നൽകിയത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്നും  ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. എന്നാൽ സർവ്വീസ് ചട്ടലംഘനത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാഹുൽ​ഗാന്ധി നൽകിയ ഹർജി പിൻവലിക്കും

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൂനെ കോടതിയിൽ രാഹുൽ​ഗാന്ധി നൽകിയ ഹർജി പിൻവലിക്കും. രാഹുലിൻ്റെ അറിവോടെയല്ല അഭിഭാഷകൻ ഹർജി നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹർജിക്കെതിരെ ബിജെപി പരിഹാസം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം കോൺ​ഗ്രസ് എടുത്തത്. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയം

ഹിമാചൽ പ്രദേശില്‍ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ട്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300ലധികം റോഡുകൾ അടച്ചിട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോണ്‍ഗ്രസ്

ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍  സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിന പരിപാടി നടത്തിയാൽ തടയുമെന്ന്  എസ്എഫ്ഐ യും  കെഎസ്‍യുവും. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതോടൊപ്പം വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും നിലപാടെടുത്തു. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. സംഘപരിവാർ അജണ്ടക്കുള്ള നീക്കമെന്ന നിലയിൽ വ്യപകമായ […]