ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്പ്പറേഷന് വാര്‍ഡുകളിലും മനുഷ്യ മതില് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്കാരിക നായകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.
ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോണ്‍ഗ്രസ്
