Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 14, വ്യാഴാഴ്ച

◾https://dailynewslive.in/ വോട്ട് മോഷണത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര. യാത്ര ബിഹാറിന്റെ മണ്ണില്‍ നിന്ന് തുടങ്ങുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 17-ാം തീയതി ആരംഭിക്കുന്ന യാത്ര മുപ്പതാം തീയതിയാണ് സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടമാണിതെന്നും രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച് സുപ്രീം കോടതി

തെരുവ് നായ് വിഷയം കൈകാര്യം ചെയ്തതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചു. ദില്ലി-എൻ‌സി‌ആറിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്‌നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയത്വമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) നിലപാടിനെ ചോദ്യം ചെയ്ത സുപ്രീം കോടതി, അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു.

Posted inബിസിനസ്സ്

മണിക്കൂറുകള്‍ക്കുള്ളില്‍ ഇനി ചെക്ക് മാറിയെടുക്കാം

ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണം. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിംഗ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സി.ടി.എസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. രണ്ടു […]

Posted inടെക്നോളജി

താല്‍പ്പര്യമുളള വാര്‍ത്തകള്‍ ഇനി ഒരുമിച്ച് കാണാം

താല്‍പ്പര്യമുളള വാര്‍ത്തകള്‍ വേഗത്തില്‍ അറിയുന്നതിനായി പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ഇന്ത്യയില്‍ ‘ഇഷ്ടാനുസൃതമാക്കിയ ഉറവിടങ്ങള്‍’ ഫീച്ചര്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന മാധ്യമങ്ങളില്‍ നിന്നുള്ള ലേഖനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ടോപ്പ് സ്റ്റോറീസ് വിഭാഗം ഇഷ്ടാനുസൃതമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. ദേശീയ ദിനപത്രങ്ങള്‍, പ്രാദേശിക പ്രസിദ്ധീകരണങ്ങള്‍, ബ്ലോഗുകള്‍ തുടങ്ങിയ ഉപയോക്താക്കള്‍ പിന്തുടരുന്നതോ സബ്സ്‌ക്രൈബ് ചെയ്യുന്നതോ ആയ സൈറ്റുകളില്‍ നിന്നുളള ഉള്ളടക്കങ്ങള്‍ കൂടുതലായി ഇതിലൂടെ ലഭിക്കുന്നതാണ്. ഒരു വാര്‍ത്താ വിഷയം തിരഞ്ഞ് ടോപ്പ് സ്റ്റോറീസിന് അടുത്തുള്ള ഐക്കണില്‍ ക്ലിക്കുചെയ്ത് […]

Posted inവിനോദം

‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയില്‍ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. രേവതി ശര്‍മ്മയാണ് നായികയായെത്തുന്നത്. അശോകന്‍, ദേവദര്‍ശിനി […]

Posted inവിനോദം

‘കൂലി’ ചിത്രത്തിനായി ആമിര്‍ ഖാന്‍ പ്രതിഫലം വാങ്ങിയില്ല!

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ ചിത്രത്തിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 200 കോടിയാണ് രജനികാന്ത് വാങ്ങുന്നത്. അതിഥി വേഷത്തില്‍ എത്തുന്ന ആമിര്‍ ഖാന് 20 കോടിയും. എന്നാലിപ്പോള്‍ കൂലിക്കായി ആമിര്‍ ഖാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൂലിയില്‍ 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിനുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രജനീകാന്തിന് ആദ്യം പ്രതിഫലം 150 കോടിയായിരുന്നു. പിന്നീട് അഡ്വാന്‍സ് […]

Posted inഓട്ടോമോട്ടീവ്

എന്‍ടോര്‍ക്ക് 125ന്റെ പുതിയ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ്

മാര്‍വലിന്റെ ക്യാപ്റ്റന്‍ അമേരിക്ക എന്ന ഇതിഹാസ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജനപ്രിയ മോഡലായ എന്‍ടോര്‍ക്ക് 125 -ന്റെ പുതിയ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് ടിവിഎസ് പുറത്തിറക്കി. 98,117 രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഈ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് വരുന്നത്. യുവ തലമുറയേയും പ്രായം കുറഞ്ഞ ഉപഭോക്താക്കളേയും ലക്ഷ്യം വച്ചുള്ള ഒരു മോഡലാണിത്. ഐക്കണിക് സൂപ്പര്‍ഹീറോയുടെ ക്യാരക്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബോള്‍ഡ് കാമോ-സ്‌റ്റൈല്‍ ഗ്രാഫിക്‌സും സ്‌റ്റൈലിംഗ് ഘടകങ്ങളും ഈ അപ്ഡേറ്റ് ചെയ്ത പതിപ്പില്‍ ഉള്‍പ്പെടുന്നു. അയണ്‍ […]

Posted inപുസ്തകങ്ങൾ

ജോണ്‍ എസ്തപ്പാന്റെ മരണവും ജീവിതവും

കടുംചുവപ്പ് ഓര്‍ക്കിഡ് പൂക്കളുടെ ബൊക്കെ വാടിത്തുടങ്ങി. എസ്തപ്പാന്‍ എവിടെ? വെറും നാല്‍പ്പത്തിയൊന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഒരേയൊരു അടയാളമായിരുന്ന ഇരുമ്പുകുരിശുപോലും എങ്ങോ അപ്രത്യക്ഷമായിരിക്കുന്നു! അപ്രതീക്ഷിതമായി പടിഞ്ഞാറുനിന്നും വീശിയെത്തിയ കാറ്റ് സെമിത്തേരിയിലെ തീവെയിലില്‍ ചൂളംവിളികളോടെ കറങ്ങിനിന്നു. അത് ജോസഫില്‍ അസാധാരണമായ ഒരു ഭയം ജനിപ്പിച്ചു… തുറക്കുന്തോറും അടഞ്ഞടഞ്ഞേപോകുന്ന, അഴിക്കുന്തോറും മുറുകിക്കൊണ്ടേയിരിക്കുന്ന, മനുഷ്യന്‍ എന്ന ദുരൂഹസമസ്യയുടെ പ്രതിരൂപമായി ജോണ്‍ എസ്തപ്പാന്‍. നവസോഷ്യലിസത്തിന്റെ അന്വേഷകന്‍, ജീവിതവിജയക്കച്ചവടക്കാരിലൊരുവന്‍, കറകളഞ്ഞ കേരളാ കോണ്‍ഗ്രസ്സുകാരന്‍, കാരുണ്യവാനായ ചാരിറ്റിപ്രവര്‍ത്തകന്‍, തൊഴിലാളിവിരുദ്ധനായ റബ്ബര്‍മുതലാളി, ആത്മീയസംഘമായ ദൈവമക്കളുടെ സ്വന്തം ബ്രദര്‍ […]

Posted inആരോഗ്യം

മൂക്കിനുള്ളില്‍ കയ്യിടുന്നവര്‍ക്ക് ഡിമെന്‍ഷ്യ സാധ്യത കൂടുതല്‍

കുട്ടികളാണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഇടയ്ക്കിടെ മൂക്കിനുള്ളില്‍ കയ്യിടുന്നവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. പൊതുവെ ഇത് അത്ര നല്ല ശീലമല്ലെന്ന് പറയുമെങ്കിലും ഇതില്‍ അത്ര അപകടമില്ലെന്ന് തോന്നാം. എന്നാല്‍ തലച്ചോറിന് ഈ ശീലം അത്ര ഗുണകരമായിരിക്കില്ലെന്നാണ് ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ഗവേഷകരുടെ വാദം. മൂക്കില്‍ വിരല്‍ ഇടമ്പോള്‍ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. എലികളില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം […]