കുട്ടികളാണെങ്കിലും മുതിര്ന്നവര് ആണെങ്കിലും ഇടയ്ക്കിടെ മൂക്കിനുള്ളില് കയ്യിടുന്നവര്ക്ക് ഡിമെന്ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് ഓസ്ട്രേലിയന് ഗവേഷകര്. പൊതുവെ ഇത് അത്ര നല്ല ശീലമല്ലെന്ന് പറയുമെങ്കിലും ഇതില് അത്ര അപകടമില്ലെന്ന് തോന്നാം. എന്നാല് തലച്ചോറിന് ഈ ശീലം അത്ര ഗുണകരമായിരിക്കില്ലെന്നാണ് ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്വകലാശാല ഗവേഷകരുടെ വാദം. മൂക്കില് വിരല് ഇടമ്പോള് ഉള്ളിലെ നേര്ത്ത കലകള് പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില് നിന്നുള്ള മാരകമായ ബാക്ടീരിയകള് തലച്ചോറിലേക്ക് നേരിട്ട് എത്താന് കാരണമാകുമെന്ന് പഠനത്തില് പറയുന്നു. എലികളില് മനുഷ്യരില് ന്യുമോണിയ ഉണ്ടാക്കുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പ്രായമാകുമ്പോള് ഡിമെന്ഷ്യ ബാധിച്ച ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതായത്, ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ മുകളിലേക്ക് പോയി തലച്ചോറിലേക്ക് എത്തുകയും അല്ഷിമേഴ്സ് രോഗത്തിന് സമാനമായ രോഗാവസ്ഥകള്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 24 മുതല് 72 മണിക്കൂറിനുള്ളിലാണ് അണുബാധ സംഭവിച്ചതെന്നും ഗവേഷകര് പറയുന്നു. എന്നാല് മനുഷ്യരിലും ഇതേ ഫലം ഉണ്ടാക്കുമോ എന്നതില് വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകര് പറയുന്നു.
മൂക്കിനുള്ളില് കയ്യിടുന്നവര്ക്ക് ഡിമെന്ഷ്യ സാധ്യത കൂടുതല്
