താല്‍പ്പര്യമുളള വാര്‍ത്തകള്‍ വേഗത്തില്‍ അറിയുന്നതിനായി പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ഇന്ത്യയില്‍ ‘ഇഷ്ടാനുസൃതമാക്കിയ ഉറവിടങ്ങള്‍’ ഫീച്ചര്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന മാധ്യമങ്ങളില്‍ നിന്നുള്ള ലേഖനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ടോപ്പ് സ്റ്റോറീസ് വിഭാഗം ഇഷ്ടാനുസൃതമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. ദേശീയ ദിനപത്രങ്ങള്‍, പ്രാദേശിക പ്രസിദ്ധീകരണങ്ങള്‍, ബ്ലോഗുകള്‍ തുടങ്ങിയ ഉപയോക്താക്കള്‍ പിന്തുടരുന്നതോ സബ്സ്ക്രൈബ് ചെയ്യുന്നതോ ആയ സൈറ്റുകളില്‍ നിന്നുളള ഉള്ളടക്കങ്ങള്‍ കൂടുതലായി ഇതിലൂടെ ലഭിക്കുന്നതാണ്. ഒരു വാര്‍ത്താ വിഷയം തിരഞ്ഞ് ടോപ്പ് സ്റ്റോറീസിന് അടുത്തുള്ള ഐക്കണില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് താല്‍പ്പര്യമുളള മാധ്യമ ഉറവിടങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത്ര മാധ്യമങ്ങള്‍ തിരഞ്ഞെടുക്കാനും എപ്പോള്‍ വേണമെങ്കിലും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. വിവരങ്ങള്‍ അറിയുന്നതിനായി ഓരോ സൈറ്റും പ്രത്യേകം സന്ദര്‍ശിക്കേണ്ട ആവശ്യമില്ല എന്നത് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
താല്‍പ്പര്യമുളള വാര്‍ത്തകള്‍ ഇനി ഒരുമിച്ച് കാണാം
