Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കിഷ്ത്വാറിലെ മിന്നൽപ്രളയത്തിൽ 33 മരണം

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 മരണം. അൻപതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽപ്രദേശിൽ പലയിടത്തും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായി. കിഷ്ത്വാറിന് പുറമേ പഹൽഗാമിലും ഗാന്ധർബലിലും മിന്നൽ പ്രളയം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകട സ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് സാധ്യമായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊയിലാണ്ടിയിൽ പാലം തകര്‍ന്നു

കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീണു. പുഴയുടെ മധ്യത്തിലാണ് സംഭവം. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രൊഡജ്ക്ട് ഡയറക്ടറുടെ അന്വേഷണ  റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

പാകിസ്ഥാന്‍റെ ഏത് അതിസാഹസത്തിനും കടുത്ത തിരിച്ചടി നൽകുമെന്നും തോൽവി മറച്ചുവെയ്ക്കാനാണ് പാകിസ്ഥാൻ സേനാ മേധാവിയുടെ വീരവാദമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീ ജല കരാർ റദ്ദാക്കിയതിൽ തൽസ്ഥിതി തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അജിത് കുമാറിനെതിരായ ഉത്തരവ് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പിവി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പി വി അൻവർ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമത്തെ കോടതി ചോദ്യം ചെയ്തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്, അതിനുള്ള തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്‌കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന്ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.    

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അനുരാഗ് ഠാക്കൂറിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് പവൻഖേര

അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചിരുന്നു. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ അനുരാഗ് ഠാക്കൂറിന് ലഭ്യമാക്കിയതെന്നും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടാൻ കമ്മീഷനെ വെല്ലുവിളിക്കുന്നു എന്നും പവൻ ഖേര പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വലിയ രീതിയില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അജിത് കുമാറിനെതിരായ കേസിൽ വിമ‍ർശനവുമായി വിജിലൻസ് കോടതി

എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിമർശനവുമായി വിജിലൻസ് കോടതി. ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള അന്വേഷണമാണ് നടന്നത് വസ്തുതകൾ ശേഖരിക്കുന്നതിന് പകരം അന്വേഷണത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും സ്വത്തുക്കളെ കുറിച്ച് പൂർണ്ണമായും അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണവും കോടതി ഉയർത്തി. തെളിവുകൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്നും സുപ്രീംകോടതി മാർഗ്ഗനിർദ്ദേശപ്രകാരമുള്ള ഒരു അന്വേഷണം എഡിജിപി ക്കെതിരെ നടന്നിട്ടില്ലെന്നും വിജിലൻസ് കോടതി നിരീക്ഷിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജമ്മുകശ്മീരിൽ മിന്നൽപ്രളയത്തിൽ 10 മരണം

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചൊസിതി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങൾ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്ഐആറിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്‌. കൂടാതെ മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷന്‍ തുടങ്ങിയ, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐ.എൻ.ടി.യുസിയുടെ യോഗത്തിൽ പങ്കെടുക്കാതെ വി.ഡി.സതീശൻ

തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെ പരാതിയെ തുടർന്ന് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ ജനറൽ കൗൺസിലും എം മാധവൻ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാതെ തൃശ്ശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മടങ്ങി. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്‍റെ പരാതിക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. തുടർന്ന് ഐ.എൻ.ടി.യു.സി ജില്ലാ അധ്യക്ഷനും, സംസ്ഥാന അധ്യക്ഷനും ഡിസിസി അധ്യക്ഷന് എതിരെ അതിരൂക്ഷ വിമർശനം ഉയർത്തി. ഇത് ഐ.എൻ.ടി.യു.സിയുടെ […]