എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിമർശനവുമായി വിജിലൻസ് കോടതി. ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള അന്വേഷണമാണ് നടന്നത് വസ്തുതകൾ ശേഖരിക്കുന്നതിന് പകരം അന്വേഷണത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും സ്വത്തുക്കളെ കുറിച്ച് പൂർണ്ണമായും അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണവും കോടതി ഉയർത്തി. തെളിവുകൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്നും സുപ്രീംകോടതി മാർഗ്ഗനിർദ്ദേശപ്രകാരമുള്ള ഒരു അന്വേഷണം എഡിജിപി ക്കെതിരെ നടന്നിട്ടില്ലെന്നും വിജിലൻസ് കോടതി നിരീക്ഷിച്ചു.
അജിത് കുമാറിനെതിരായ കേസിൽ വിമർശനവുമായി വിജിലൻസ് കോടതി
