Untitled design 20250814 163503 0000

അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചിരുന്നു. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ അനുരാഗ് ഠാക്കൂറിന് ലഭ്യമാക്കിയതെന്നും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടാൻ കമ്മീഷനെ വെല്ലുവിളിക്കുന്നു എന്നും പവൻ ഖേര പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വലിയ രീതിയില്‍ വോട്ട് ക്രമക്കേട് ഉണ്ടായതായാണ് ഠാക്കൂര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *