Posted inവിനോദം

‘കേസ് ഡയറി’ സിനിമയുടെ ട്രെയ്ലര്‍

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച ‘കേസ് ഡയറി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേഷമാണ് അഷ്‌ക്കര്‍ സൗദാന്‍ അവതരിപ്പിക്കുന്നത്. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജേതാവായ വിജയരാഘവന്‍ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. കണ്ണന്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുല്‍ മാധവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിയാസ് ഖാന്‍, സാക്ഷി അഗര്‍വാള്‍, നീരജ, അമീര്‍ നിയാസ്, […]

Posted inഓട്ടോമോട്ടീവ്

കിഴിവുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി ബ്രാന്‍ഡായ മഹീന്ദ്ര തങ്ങളുടെ 7 സീറ്റര്‍ എക്‌സ്‌യുവി 700 എസ്യുവിക്ക് ഓഗസ്റ്റില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഈ കാറിനൊപ്പം ആക്സസറികള്‍ക്ക് 50,000 രൂപ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കാഷ്, ആക്സസറികള്‍, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് എ, കോര്‍പ്പറേറ്റ് ബി തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 14.49 ലക്ഷം മുതല്‍ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്യുവിയുടെ എക്സ്-ഷോറൂം വില. ഈ എസ്യുവിയുടെ എല്ലാ 5 സീറ്റര്‍ […]

Posted inപുസ്തകങ്ങൾ

മൂന്നാം യാമം

ആകാംക്ഷാഭരിതമായ വായന സമ്മാനിക്കുന്ന കുറ്റാന്വേഷണ നോവല്‍. കൊലപാതകവും കവര്‍ച്ചയും പിന്നീട് പ്രതികളും തൊണ്ടിമുതല്‍ കണ്ടെത്തുന്നതുമായ സാധാരണരീതികളൊക്കെ വിട്ട് വിചിത്രമായ സംഭവങ്ങളും അന്വേഷണഗതികളും അവതരിപ്പിക്കുന്ന കൃതി. ക്രിമിനല്‍ പ്രവൃത്തികളെ കേന്ദ്രീകരിച്ചുള്ള സ്ഥലവിവരണങ്ങളൊട്ടുമില്ലാത്ത സര്‍ഗാത്മക ലാവണ്യമുള്ള നോവല്‍. ‘മൂന്നാം യാമം’. ഏഴിലോട് ബാലകൃഷ്ണന്‍. കൈരളി ബുക്‌സ്. വില 285 രൂപ.  

Posted inആരോഗ്യം

ഗര്‍ഭകാലത്ത് അമ്മമാര്‍ പാരസെറ്റമോള്‍ കഴിച്ചാല്‍

ഗര്‍ഭകാലത്ത് അമ്മമാര്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുഞ്ഞിന് ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയ നാഡീ സംബന്ധ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ മരുന്നുകള്‍ പൊതുവെ സുരക്ഷിതമെന്നാണ് കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് തലവേദന, പനി, വേദന എന്നിവ കൈകാര്യം ചെയ്യുന്നതിന് പാരസെറ്റമോള്‍ അഥവാ അസറ്റാമിനോഫെന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രസവത്തിന് മുന്‍പുള്ള അസറ്റാമിനോഫെന്‍ ഉപയോഗം ഓട്ടിസത്തിന്റെയും എഡിഎച്ച്ഡിയുടെയും അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസിലെ മൗണ്ട് സിനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നും, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.   സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നും, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം സ്വദേശിക്കെതിരെ കേസ്

ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെ ആലുവ എടത്തല പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദേശീയപാതകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് പരാതി. ദേശീയപാതകയെ അവഹേളിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം പ്രതിജ്ഞയെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്. ഇന്ത്യ എന്‍റെ രാജ്യമല്ലെന്ന തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് എന്നാണ് പരാതി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിനയൻ

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി സംവിധായകനും നിർമ്മാതാവുമായ വിനയൻ. ഭാരവാഹികളെ കണ്ടെത്താൻ വേണ്ടി നടന്ന തിരഞ്ഞെടുപ്പ് ഒരുതരത്തിലും ജനാധിപത്യപരമായിരുന്നില്ലെന്നും കാഴ്ചയിൽ ജനാധിപത്യപരമെന്നു തോന്നുമെങ്കിലും അധികാരം നിലനിർത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ തന്നെയാണ് ഇന്നലെയും നടന്നതെന്നും തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വിനയൻ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

താമരശ്ശേരിയിലെ നാലാംക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അറ്റ് ഹോം ബഹിഷ്‌ക്കരിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ രാജ്‌ഭവന് അതൃപ്‌തി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിൽ രാജ്ഭവന് അതൃപ്തി. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ലെന്ന നിലപാടാണ് സർക്കാരിന്.