Posted inവിനോദം

ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ട്’ ഒടിടി റിലീസിന്

ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ‘സര്‍ക്കീട്ട്’. തമര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്‌സിലൂടെ ചിത്രം ഉടന്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ദിവ്യ പ്രഭ, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരം ഓര്‍ഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. മെയ് 8നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. […]

Posted inവിനോദം

‘തലൈവന്‍ തലൈവി’ ആമസോണ്‍ പ്രൈമില്‍

വിജയ് സേതുപതി, നിത്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘തലൈവന്‍ തലൈവി’. പാണ്ഡിരാജന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആര്‍ട്ടിക്കിള്‍ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inപുസ്തകങ്ങൾ

നിശാന്തിനിയുടെ ശരികള്‍

പല കാരണങ്ങളാല്‍ മറ്റപ്പെട്ടു പോയ കുറെ സ്ത്രീകളുടെ കഥകള്‍ കുട്ടിത്തുന്നിയതാണ് ഈ നോവല്‍ ആയിഷ എന്ന പഠിക്കാന്‍ മിടുക്കിയായിരുന്ന വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അദ്ധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ, ജീവിതം കഠിന പ്രഹരങ്ങള്‍ ഏല്‍പ്പിച്ച കുറെ പെണ്ണുങ്ങള്‍ അവരുടെ പൊരുതലുകളും സമരങ്ങളും ചേര്‍ന്നു നില്‍ക്കലുകളുമാണിതില്‍ ഈ സ്ത്രീകളുടെ കുഞ്ഞുകുഞ്ഞു പൊരുതലുകള്‍ കാണു അവരുടെ കലമ്പലുകളും ചിലമ്പലുകളും ചിന്നലുകളും കേള്‍ക്കു ചീന്തിക്കീറലുകളും തട്ടിമറിഞ്ഞ് ദിശമാറിയൊഴുകലുകളും തൊട്ടറിയു. […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്‌ള്യു എക്‌സ്എം സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

‘കൂലി’ രജനി ചിത്രത്തിലൂടെ തമിഴകത്തിന്റെയും ഹൃദയത്തില്‍ ഇടം പിടിച്ചു കഴിഞ്ഞ സൗബിന്‍ ഷാഹിര്‍ ആ ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ പുതിയൊരു വാഹനം കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ്. ബി എം ഡബ്‌ള്യു എക്‌സ് എം ആണ് സൗബിന്റെ ഗാരിജിലെത്തിയ പുതിയ ആഡംബര വാഹനം. കുടുംബവുമൊന്നിച്ചാണ് സൗബിന്‍ പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന്‍ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം […]

Posted inആരോഗ്യം

ചൂട് ചായ കുടിക്കുന്ന ശീലം കാന്‍സറിന് കാരണമാകാം

ചൂടുള്ള ചായ കുടിക്കുന്ന ശീലം പതിവാക്കിയാല്‍ കാന്‍സറിന് കാരണമാകാമെന്ന് പഠനം. ഉയര്‍ന്ന ചൂടില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നമ്മുടെ ദഹനനാളി അഥവാ ഭക്ഷണ കുഴലില്‍ പൊള്ളല്‍ ഉണ്ടാക്കാനും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകാനും കാരണമാകും. ഇത് കാന്‍സറിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. 2016-ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ പാനീയങ്ങള്‍ കുടിക്കുന്നതിനെ കാര്‍സിനോജെനിക്ക് (കാന്‍സറിന് കാരണമാകുന്നത്) എന്ന വിഭാഗത്തില്‍ പെടുത്തിയിരുന്നു. വിറക് അടുപ്പിലെ പുകയോ ചുവന്ന മാംസം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്

യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലൻസ്കിയും ഒന്നര മണിക്കൂർ ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് താൻ ആവർത്തിച്ചതായി സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്തു. യുക്രെയ്ൻ, യുഎസ്, റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന ട്രംപിന്റെ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും സെലൻസ്കി അറിയിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതും ലക്ഷ്യം വെച്ചുള്ളതായിരുന്നു കൂടിക്കാഴ്ച. അലാസ്കയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ട്രംപും പുട്ടിനും തമ്മില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ച കരാറിലേക്കെത്തിയില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഉണ്ടായത്.

Posted inലേറ്റസ്റ്റ്

ലയണല്‍ മെസി നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍

ലയണല്‍ മെസി നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.നമ്പംബർ മാസത്തിൽ കേരളത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചത്. അര്‍ജന്‍റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.