Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്തണം, ധാർമിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയെങ്കിൽ രാജിവയ്ക്കണം കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എഫ്ഐ പരിഹാസത്തോട് പ്രതികരിച്ച് എംഎസ്എഫ് നേതൃത്വം

അറബിക് കോളേജ് യുയുസി മാരെ വെച്ചാണ് എംഎസ്എഫ് കാലിക്കറ്റ് സർവകലാശാല പിടിച്ചതെന്ന എസ്എഫ്ഐ പരിഹാസത്തോട് പ്രതികരിച്ച് എംഎസ്എഫ്.  ഈ പ്രതികരണത്തിലൂടെ പുറത്തു വരുന്നത് എസ് എഫ് ഐ നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട്  പികെ നവാസ് പറഞ്ഞു അറബിക് കോളേജിൽ അറബി മാത്രമല്ലല്ലോ പഠിപ്പിക്കുന്നത് എസ്എഫ്ഐ കുത്തകകളാക്കി വെച്ചിരുന്ന മലബാറിലെ സർക്കാർ കോളേജുകളിൽ നിന്നാണ് എംഎസ്എഫ് ജയിച്ചു വരുന്നത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആണ് എസ്എഫ്ഐ നേതാക്കാൾ ഇപ്പോൾ വർഗീയ കാർഡ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെടുന്നതോടെ കേരളത്തിൽ മഴ ശക്തമാകും

ഓഗസ്റ്റ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്കും 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിലും 19 ന് കാസർകോട് ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് ഇടുക്കി, എറണാകുളം, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി കോടതി രേഖയായി എത്തിയതിൽ വിവാദം

പാർട്ടിയുടെ പരമോന്നത സമിതിക്ക് താൻ നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ്‌ ഷെർഷാദ് പുതിയ പരാതി നൽകി. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്നാണ് ആരോപണം. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്. പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തിയതിൽ പാർട്ടി നേതൃത്വത്തിലും അതുപ്തിയുണ്ടെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി

വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില വാനരന്മാര്‍ ഇവിടെ നിന്ന് ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 17, ഞായറാഴ്ച

◾https://dailynewslive.in/ രാജ്യത്തെ വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കമാകും. രാഹുല്‍ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയിലാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന റാലി. ◾https://dailynewslive.in/ വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കരടു വോട്ടര്‍പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്കിയ ശേഷമാണ് അന്തിമരൂപം […]

Posted inലേറ്റസ്റ്റ്

മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല

മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല നൽകിയത്. നാഗാലാൻഡ് ഗവർണറുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ഇന്നലെയാണ് അന്തരിച്ചത്. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നത്, ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നത്, ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി […]

Posted inബിസിനസ്സ്

ഭവനവായ്പയില്‍ വര്‍ധനവുമായി ഈ ബാങ്കുകള്‍

രാജ്യത്തെ പുതിയ ഭവനവായ്പക്കാര്‍ക്ക് തിരിച്ചടിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ വായ്പകള്‍ക്ക് പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരെയാണ് ഈ നീക്കം കൂടുതല്‍ ബാധിക്കുക. അപ്പര്‍ പ്രൈസ് ബാന്‍ഡാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജൂലൈ വരെ നിരക്കുകള്‍ 7.5-8.45 ശതമാനമായിരുന്നു. പരിഷ്‌കരിച്ചതോടെ ഇനി അത് 7.5-8.70 ശതമാനമാകും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലൈ അവസാനം വരെ 7.35 ശതമാനമായിരുന്ന നിരക്ക് […]