Posted inബിസിനസ്സ്

വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി!

ഓഗസ്റ്റില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി രൂപ. ഇന്ത്യ- അമേരിക്ക വ്യാപാര സംഘര്‍ഷവും രൂപ ദുര്‍ബലമായതും നിറംമങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകളുമാണ് വിപണിയെ ബാധിച്ചത്. 21,000 കോടി രൂപ കൂടി പിന്‍വലിച്ചതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച മൊത്തം നിക്ഷേപം 1.16 ലക്ഷം കോടി രൂപയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 17,741 കോടിയാണ്. […]

Posted inടെക്നോളജി

ഇനി കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം

കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്സ്ആപ്പില്‍ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍, ആപ്പ് തുറന്ന് കോള്‍സ് ടാബിലേക്ക് പോകുക. കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് […]

Posted inവിനോദം

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘മിറാഷ്’ ടീസര്‍

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ ടീസര്‍ എത്തി. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയെന്ന സൂചന നല്‍കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് എസ് സ്റ്റുഡിയോ, സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച […]

Posted inവിനോദം

‘കളങ്കാവല്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം ‘കളങ്കാവല്‍’ ആണ്. ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് […]

Posted inഓട്ടോമോട്ടീവ്

ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി മഹീന്ദ്ര

ഡിസി ആരാധകര്‍ക്കായി ഇന്ത്യയില്‍ ഇലക്ട്രിക് തരംഗം സൃഷ്ടിച്ച ബിഇ 6 -ന് പുത്തന്‍ ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി മഹീന്ദ്ര. വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ചാണ് മഹീന്ദ്ര ഈ പുതിയ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ 300 യൂണിറ്റുകള്‍ മാത്രമായിരിക്കും ലഭ്യമാവുക. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല്‍ പാക്ക് […]

Posted inപുസ്തകങ്ങൾ

ഓം നമഃ ശിവായ

പ്രവാസിയായ ഡോ. ജീവാ മേനോന്‍ വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തി, ഓര്‍മ്മയുടെ വേരുകള്‍ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ വായനക്കാരനെ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചുവെച്ച ഒരു കഠിനവ്യഥയുടെ വേവില്‍പെട്ടുഴറുന്ന ജീവയ്ക്ക്, സഹായമായെത്തുന്ന നന്ദിനിയെന്ന കഥാപാത്രം നല്‍കുന്ന അഭയകേന്ദ്രം ആത്മീയതയുടേതാണ്. സ്ത്രീമനസ്സുകളുടെ ഗതിപരിണതികള്‍ അവരെക്കൊണ്ടെത്തിക്കുന്ന മാനസികവും ഭൗതികവുമായ തലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന നോവല്‍. ‘ഓം നമഃ ശിവായ’. എം.ദേവദാസ്. ഗ്രീന്‍ ബുക്‌സ്. വില 484 രൂപ.

Posted inആരോഗ്യം

മഴക്കാലം പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സ്വാധീനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകാം. ഇത് തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവയിലേക്ക് നയിക്കാം. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ ദാഹിച്ചില്ലെങ്കിലും […]

Posted inലേറ്റസ്റ്റ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

Posted inലേറ്റസ്റ്റ്

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും.

Posted inലേറ്റസ്റ്റ്

മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ച വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ച വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.