ഓഗസ്റ്റില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി രൂപ. ഇന്ത്യ- അമേരിക്ക വ്യാപാര സംഘര്‍ഷവും രൂപ ദുര്‍ബലമായതും നിറംമങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകളുമാണ് വിപണിയെ ബാധിച്ചത്. 21,000 കോടി രൂപ കൂടി പിന്‍വലിച്ചതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച മൊത്തം നിക്ഷേപം 1.16 ലക്ഷം കോടി രൂപയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 17,741 കോടിയാണ്. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസം 38,673 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ജൂലൈയിലെയും ഓഗസ്റ്റിലെയും പിന്‍വലിക്കല്‍.
വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി!
