Posted inലേറ്റസ്റ്റ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറച്ച് ലഭ്യമാക്കുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിമാക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ

പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും രണ്ട് വാർത്ത വന്നാൽ പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ശുദ്ധനമായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. പാർട്ടി സെക്രട്ടറിയായപ്പോള്‍ അല്ലെ ആരോപണം വന്നത്. പാർട്ടി സെക്രട്ടറിയായതാണ് പ്രശ്നം. പാർട്ടി സെക്രട്ടറിയായ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. അർഥമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 19, ചൊവ്വാഴ്ച

◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നൊബേല്‍ മോഹത്തില്‍ ലോകത്ത് സമാധാനം വിടരുമോ? ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്ക് വിട്ടയച്ചത് താനാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം. 2009 -ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം […]

Posted inലേറ്റസ്റ്റ്

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചർച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമർശിച്ചത്. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം, പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പെന്ന് ജിതേന്ദ്ര സിംഗ് ചോദിച്ചു.

Posted inലേറ്റസ്റ്റ്

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ട‍ർ

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ട‍ർ. ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാൻ ഇംപീച്ച്മെൻറ് നോട്ടീസ് നല്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.   സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ. വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെയാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. പുറത്ത് വന്ന കത്ത് രഹസ്യ […]

Posted inബിസിനസ്സ്

വീടുകളുടെ വിലക്കയറ്റത്തില്‍ ബെംഗളൂരു നാലാംസ്ഥാനത്ത്

ആഗോളതലത്തില്‍ നഗരങ്ങളിലെ പ്രീമിയം വീടുകളുടെ വിലക്കയറ്റത്തില്‍ ബെംഗളൂരു നാലാംസ്ഥാനത്ത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബെംഗളൂരു ആദ്യ പത്തില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ 25.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയോള്‍ ആണ് പട്ടികയില്‍ മുന്നില്‍. ജപ്പാനിലെ ടോക്കിയോ രണ്ടാംസ്ഥാനത്തും (16.3%) ദുബൈ മൂന്നാംസ്ഥാനത്തും (15.8%) ആണ്. ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ വില ഒരു വര്‍ഷത്തിനിടെ 10.2 ശതമാനമാണ് ബെംഗളൂരുവില്‍ വര്‍ധിച്ചത്. പട്ടികയില്‍ മുംബൈ ആറാംസ്ഥാനത്തും ഡല്‍ഹി 15-ാമതുമാണ്. മുംബൈയില്‍ […]

Posted inവിനോദം

‘അങ്കം അട്ടഹാസം’ ട്രെയിലര്‍

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ ട്രെയിലര്‍ എത്തി. പുതുമുഖ നടി കൂടിയായ അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അന്ന രാജന്‍, അലന്‍സിയര്‍, അമിത്, നന്ദു, നോബി, കുട്ടി അഖില്‍, അജയ്, സൂരജ് സുകുമാര്‍, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. മാധവിന്റേതായ നിരവധി ആക്ഷന്‍ സീക്വന്‍സുകളും ട്രെയിലറില്‍ കാണാം. അരങ്ങേറ്റ […]

Posted inവിനോദം

‘വരവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്

ഷാജി കൈലാസും ജോജു ജോര്‍ജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വരവി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘റിവഞ്ച് ഈസ് നോട്ട് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ടാഗ്ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ തന്നെ ചിത്രമൊരു മാസ്സ് , ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ 4 ഫൈറ്റ് മാസ്റ്റേഴ്‌സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ […]