അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ‘സുമതി വളവ്’ 25 കോടി ക്ലബ്ബില്‍. റിലീസിന്റെ 25- ാം ദിവസത്തില്‍ സിനിമയുടെ കലക്ഷന്‍ 25.5 കോടി പിന്നിട്ടു. നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ടത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലോകവ്യാപകമായി ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 11.15 കോടി ഗ്രോസ് ആഗോള കലക്ഷനായി നേടിയിരുന്നു. രണ്ടാം […]
ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ടാറ്റ
2025 ഓഗസ്റ്റ് മാസത്തില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളില്‍ ഒന്നായ ടാറ്റ നെക്സോണിലും കമ്പനി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ടാറ്റ നെക്സോണ്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 50,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ നെക്‌സോണിന്റെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില […]
മലകളിലെ കാറ്റ് പറയുന്നത്
ഭൂസ്ഥലികളുടെ അന്തര്യാമിയായ ഉറവകള്‍ ഒരു ആത്മാന്വേഷിയിലൂടെ തുറക്കപ്പെടുകയാണ്. ഹിമയാത്രകളുടെ അപൂര്‍വ്വാനുഭവങ്ങളെ വായനക്കാരില്‍ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം. ചില്ലകള്‍ നീട്ടി ധ്യാനിക്കുന്ന ഏകാന്ത പര്‍വ്വതവൃക്ഷങ്ങളോട് കാറ്റ് കഥകള്‍ പറയുന്നു. ഉള്ളിലും പുറത്തുമുള്ള ആത്മീയ ശിഖരങ്ങളില്‍ ജ്ഞാനത്തിന്റെ സൂര്യോദയം. യാത്രാനുഭവങ്ങളുടെ അത്യുദാത്തമായ ലാവണ്യസൗന്ദര്യത്തിന്റെ പ്രകാശം ഈ കൃതിക്കുണ്ട്. ‘മലകളിലെ കാറ്റ് പറയുന്നത്’. കെ ബി പ്രസന്നകുമാര്‍. എന്‍ബിഎസ്. വില 247 രൂപ.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ക്കാം
മഴക്കാലത്ത് പലതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുന്നു. ഇതിനെതിരെ പോരാടാന്‍ നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കൂ. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകള്‍ ഉണ്ടാകുന്നതിനെ തടയുകയും പനി, ചുമ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വൈറല്‍ ബാക്റ്റീരിയകളെ പ്രതിരോധിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇഞ്ചിയിട്ട ചായയും വെള്ളവും കുടിക്കുന്നത് നല്ലതാണ്. ആന്റിബാക്റ്റീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിനൊപ്പം വെളുത്തുള്ളി കഴിക്കുന്നത് […]
മദ്ധ്യാഹ്ന വാർത്തകൾ
ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് […]
സിപിഎം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍
സിപിഎം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്നും ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വെറുക്കപ്പെട്ടവരുമായിട്ടാണ് സിപിഎമ്മിന് ചങ്ങാത്തം. വിഎസിന്‍റെ അഭാവം സിപിഎം എന്തും ചെയ്യാനുള്ള ലൈസൻസാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ഗോവിന്ദൻ മൗനം വെടിയണം. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ തൊലിപൊളിക്കും എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്ന് പാക് സൈനിക മേധാവി അസിം മൂനീര്‍
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്ന് പാക് സൈനിക മേധാവി അസിം മൂനീര്‍. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.
ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപനും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. സമൻസിനൊപ്പം എഫ്‌ഐആര്‍ നൽകിയിട്ടില്ലെന്നാണ് വിവരം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
