മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി 1 ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.
എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്
സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ആക്ഷേപങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെർഷാദിനെതിരെ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എംവി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തൻ്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നും നോട്ടീസിൽ […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 20, ബുധനാഴ്ച
◾https://dailynewslive.in/ 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെ മഹാരാഷ്ട്രയിലെ ബിജെപി വക്താവായിരുന്ന ആരതി അരുണ്‍ സാതെ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ആരതിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരേ നേരത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരതിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍, ആരതി പാര്‍ട്ടിയില്‍നിന്ന് നേരത്തെ തന്നെ രാജി വെച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. ചീഫ് ജസ്റ്റിസ് അലോക് ആരാധെയാണ് ആരതി അരുണ്‍ സാതെക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ◾https://dailynewslive.in/ ഡിജിറ്റല്‍, […]
രാത്രി വാർത്തകൾ
ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 […]
നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സെബി
ഓഹരി വിപണിയിലേക്ക് കൂടുതല്‍ കമ്പനികളെ എത്തിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സെബി. വലിയ കമ്പനികളുടെ വിപണി പ്രവേശനം എളുപ്പമാക്കാന്‍ മിനിമം പബ്ലിക് ഓഫര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള നിയമഭേദഗതി സംബന്ധിച്ച് സെബി ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികള്‍ 10 ശതമാനം ഓഹരികള്‍ വില്ക്കണമെന്നാണ് നിയമം. സര്‍ക്കാരിന് നല്കിയിരിക്കുന്ന ശിപാര്‍ശപ്രകാരം 50,000 കോടി രൂപയ്ക്കും ഒരു ലക്ഷം കോടിയ്ക്കും ഇടയില്‍ മൂല്യമുള്ള കമ്പനികള്‍ കുറഞ്ഞത് […]
‘അവിഹിതം’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘അവിഹിതം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂര്‍വം ഞങ്ങള്‍ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകന്‍ ചിത്രത്തിന്റ െടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ‘അ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന് പ്രാമുഖം നല്‍കിയാണ് ചിത്രത്തിന്റെ പോസ്റ്ററും ആമുഖക്കുറിപ്പും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അര്‍ഥം വരുന്ന ടാഗ്ലൈനും […]
ഒരു ആശുപത്രിക്കഥയുമായി ‘കാഷ്വാലിറ്റി’
മഴപെയ്യുന്ന ഒരു രാത്രിയില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ ആശുപത്രിയും അവിടെ നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയെടുന്ന ഒരു കുഞ്ഞു സിനിമ, അതാണ് അവാന്‍ അജിത് മേനോന്‍ സംവിധാനം ചെയ്ത ‘കാഷ്വാലിറ്റി’. പൂര്‍ണ്ണമായും ഒരു ആശുപത്രിക്കുള്ളില്‍ നടക്കുന്ന ഒരു ആവേശകരമായ ഒരു ഒറ്റരാത്രി കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്. പണം നിറഞ്ഞ ഒരു നിഗൂഢ ബാഗ്, ആരാണ് അതിന്റെ യഥാര്‍ത്ഥ അവകാശി? ആര്‍ക്കാണ് അതിലെ പണം ഉപകാരപ്പെടുക? പണത്തിനു മുന്നില്‍ അത്യാഗ്രഹം, നിരാശ, ധാര്‍മ്മികത വഴിമാറി സഞ്ചരിക്കുന്നു. കേവലം 20 മിനിറ്റ് […]
പിക്കപ്പ് ട്രക്കായ ഹിലക്സിന് വന്‍ കിഴിവ്
ടൊയോട്ട തങ്ങളുടെ ശക്തമായ പിക്കപ്പ് ട്രക്കായ ഹിലക്സിന് ഈ മാസം വന്‍ കിഴിവ് പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെ 1.10 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഓഫ്-റോഡിംഗ് ശേഷി, പ്രീമിയം സവിശേഷതകള്‍, ശക്തമായ പവര്‍ട്രെയിന്‍ എന്നിവയ്ക്ക് ഇതിനകം തന്നെ പേരുകേട്ടതാണ് ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്കുകള്‍. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ടൊയോട്ട ഹിലക്സിന് കരുത്ത് പകരുന്നത് 2.8 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്, ഇത് ഏകദേശം 201 ബിഎച്പി […]
അലിഗയിലെ കലാപം
ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സില്‍ മായാമുദ്ര പതിപ്പിക്കുവാന്‍ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങള്‍. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയില്‍, സഹൃദയനായ വായനക്കാരന്റെ ജീവിതത്തില്‍നിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം. ‘അലിഗയിലെ കലാപം’. കെ വി മോഹന്‍കുമാര്‍. എന്‍ബിഎസ്. വില 142 രൂപ.
കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍
ഇഞ്ചിയുടെ വീക്കം തടയുന്നതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതുമായ ഗുണങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓക്കാനം, വയറു വീര്‍ക്കല്‍ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും. ഇഞ്ചിയിലെ ഘടകമായ ജിഞ്ചറോള്‍ വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നു. ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുകയോ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചിയ സീഡില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുക ചെയ്യുന്നു. ഇവ കുടല്‍ പാളിയുടെ ആരോഗ്യത്തിന് പ്രധാനമായ ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡ് ബാക്ടീരിയകളെ […]
