Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമിത് ഷായെ ആക്രമിച്ചെന്ന പരാതിയുമായി ബിജെപി

പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനിടയിൽ അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് അമിത് ഷാ ലോക്സഭയിൽ പൂർണമായും അവതരിപ്പിച്ചു. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജയിലിലായാൽ പദവി നഷ്ടമാകുന്ന ബില്ല് അവതരിപ്പിച്ചതിൽ കടുത്ത പ്രതിഷേധം

ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധം. തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന ചൂണ്ടിക്കാട്ടിയ എൻകെ പ്രേമചന്ദ്രൻ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബിൽ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാഡയുടെ വിലക്ക് ലഭിച്ച എൻ.വി.ഷീന

താൻ ഒരു തരത്തിലുള്ള ഉത്തേജകവും മനഃപൂർവം ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) വിലക്കേർപ്പെടുത്തിയ മലയാളി ട്രിപ്പിൾ ജംപ് താരം എൻ.വി.ഷീന. വൈറ്റമിൻ മരുന്നുകളും സപ്ലിമെന്റുകളും ഒരു പ്രോട്ടീൻ പൗഡറും റിക്കവറി ഡ്രിങ്കും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ക്യാംപിലെ പരിശീലകൻ തന്ന സപ്ലിമെന്റും കഴിച്ചിരുന്നു. ഇവ ഒരുമിച്ച് ഉപയോഗിച്ചപ്പോഴുണ്ടായ കുഴപ്പമാണോ, അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം തന്നെ കുടുക്കിയതാണോ എന്നും സംശയിക്കുന്നതായി ഷീന പറഞ്ഞു.    

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 20, ബുധനാഴ്ച

◾https://dailynewslive.in/ ഇനി ഇന്ത്യ – ചൈന ഭായി ഭായി. പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം തീര്‍ക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. അതിര്‍ത്തി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിര്‍ത്തി നിര്‍ണയിക്കുക എന്നതാണ് ലക്ഷ്യം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കാന്‍ തീരുമാനമായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം വിശ്വാസം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റോഡ് പരിപാലനത്തിലെ വീഴ്ചയെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായ റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രകാരം ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതോടെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വരുന്നതും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും സ്വര്‍ണവിലയില്‍ നിര്‍ണായകമാകും. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,180 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 73,440 രൂപയിലുമെത്തി. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസം എട്ടിന് പവന് 75,760 രൂപയിലെത്തിയിരുന്നു. 12 ദിവസം പിന്നിട്ടപ്പോള്‍ ഒരു പവന്‍ […]

Posted inടെക്നോളജി

വാട്‌സ്ആപ്പ് സുരക്ഷാ ഫീച്ചറുകള്‍ അറിയാം

വാട്‌സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍- സെറ്റിങ്സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് […]

Posted inവിനോദം

വാംപയേഴ്‌സ് ആയി ആയുഷ്മാനും രശ്മികയും

മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസര്‍ എത്തി. രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീന്‍ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കള്‍. വാംപയേഴ്‌സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നല്‍കുക എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകള്‍. മാത്രവുമല്ല ഈ യൂണിവേഴ്‌സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് റിപ്പോര്‍ട്ട്. […]

Posted inവിനോദം

‘പര്‍ദ്ദ’ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 20 മിനിറ്റ്

അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘പര്‍ദ്ദ’. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പര്‍ദ്ദ. പര്‍ദ്ദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 22നാണ് റീലിസ്. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. പര്‍ദ്ദയില്‍ വടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദര്‍ശനയുടെ […]

Posted inഓട്ടോമോട്ടീവ്

കാംമ്രിയുടെ സ്പ്രിന്റ് എഡിഷന്‍ ഇന്ത്യയില്‍

കാംമ്രിയുടെ സ്പ്രിന്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് 48.50 ലക്ഷം രൂപ(എക്സ് ഷോറൂം)യാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ ഒമ്പതാം തലമുറ ടൊയോട്ട കാംമ്രിയാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട ക്യാമ്രി സ്പ്രിന്റ് എഡിഷന്റെ കരുത്ത്. ഇസിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി 230എച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പുറംമോടിയിലെ പ്രധാന മാറ്റം ഡ്യുവല്‍ ടോണ്‍ കളര്‍സ്‌കീം തന്നെ. […]