കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് ഇന്ത്യയില്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് 48.50 ലക്ഷം രൂപ(എക്സ് ഷോറൂം)യാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ ഒമ്പതാം തലമുറ ടൊയോട്ട കാംമ്രിയാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട ക്യാമ്രി സ്പ്രിന്റ് എഡിഷന്റെ കരുത്ത്. ഇസിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി 230എച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പുറംമോടിയിലെ പ്രധാന മാറ്റം ഡ്യുവല്‍ ടോണ്‍ കളര്‍സ്കീം തന്നെ. ബൂട്ടിലും ബോണറ്റിലും റൂഫിലും പിന്നിലെ സ്പോയ്ലറിലും അലോയ് വീലിലുമെല്ലാം മാറ്റെ ബ്ലാക്ക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഈ മനോഹരമായ കറുപ്പിനൊപ്പം അഞ്ച് നിറങ്ങളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും. ഇമോഷണള്‍ റെഡ് ആന്റ് മാറ്റെ ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ്പേള്‍ ആന്റ് മാറ്റെ ബ്ലാക്ക്, സിമെന്റ് ഗ്രേ ആന്റ് മാറ്റെ ബ്ലാക്ക്, പ്രീഷ്യസ് മെറ്റല്‍ ആന്റ് മാറ്റെ ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ ആന്റ് മാറ്റെ ബ്ലാക്ക് എന്നിവയാണ് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകള്‍.
കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് ഇന്ത്യയില്‍
