അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘പര്‍ദ്ദ’. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പര്‍ദ്ദ. പര്‍ദ്ദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 22നാണ് റീലിസ്. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. പര്‍ദ്ദയില്‍ വടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പര്‍ദ്ദ’യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
‘പര്‍ദ്ദ’ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 20 മിനിറ്റ്
