ലാളിത്യമാര്‍ന്ന ഭാഷാശൈലിയില്‍ ഹൃദ്യമായി അവതരിപ്പിക്കുന്ന വ്യത്യസ്തജീവിതദര്ശനങ്ങളാണ് ഷാലന് വള്ളുവശേരിയുടെ ഈ കഥകളോരോന്നും. വായിച്ചു തീരുമ്പോള്‍ ഇതുവരെ ചിന്തിക്കാത്ത ചിന്തകളും കാണാത്ത കാഴ്ചകളും ഈ കഥകള്‍ നമ്മിലുണര്‍ത്തും. അതുതന്നെയാണ് ഈ കഥകളുടെ ആഴവും. സാധാരണ മനുഷ്യന്റെ ദാരിദ്ര്യവും വിശപ്പും സങ്കടങ്ങളും വിധിയുടെ വിളയാട്ടം മൂലമുളള കഷ്ടപ്പാടുകളും അനാവരണം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ 26 കഥകള്‍. ‘മുഖങ്ങള്‍’. ഷാലന് വള്ളുവശ്ശേരി. എന്‍ബിഎസ്. വില 123 രൂപ.
മുഖങ്ങള്‍
