Posted inവിനോദം

‘മേനേ പ്യാര്‍ കിയ’ ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ ‘മനോഹരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ സോങ് റിലീസ് ചെയ്തു. മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. നിഹാല്‍ സാദിഖും വിജയ് ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് ‘മനോഹരി’. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ […]

Posted inഓട്ടോമോട്ടീവ്

ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ

ഓണം കൂടുതല്‍ കളറാക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ മോട്ടര്‍. റേ സിആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, റേ സിആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 10,010 രൂപയുടെ ഇളവുകള്‍ ലഭിക്കും. ഫസീനോ 125 ഹൈബ്രിഡ് സ്‌കൂട്ടറിന് 7400 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്. ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. എഫ്‌സി മോട്ടര്‍ സൈക്കിളുകള്‍ക്ക് 7,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ […]

Posted inപുസ്തകങ്ങൾ

കോഴിക്കോടിന്റെ എഴുതാപ്പുറങ്ങള്‍

കോഴിക്കോടിന്റെ പൈതൃകം, ഇന്നലെകളിലെ കോഴിക്കോട്, മിഠായിത്തെരുവ് എന്നീ ചരിത്രഗ്രന്ഥങ്ങള്‍ക്കുശേഷം കോഴിക്കോടിന്റെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കുമുള്ള ഒരപൂര്‍വ്വസഞ്ചാരമാകുന്ന പുസ്തകം. ഭരണരംഗം, കൃഷി, വ്യാപാരം, വ്യവസായം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, നിയമം, നീതിനിര്‍വ്വഹണം, ഗതാഗതം, സാമൂഹികജീവിതം തുടങ്ങി പലപല മേഖലകളിലെ കോഴിക്കോടിന്റെ ഭൂതകാല യാഥാര്‍ത്ഥ്യങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍, ലളിതസുന്ദരമായ ശൈലിയില്‍, നര്‍മ്മത്തിന്റെ തൊടുകുറിയോടെ അടുത്തറിയാം. ടി.ബി. സെലുരാജിന്റെ ഏറ്റവും പുതിയ ചരിത്രപുസ്തകം. ‘കോഴിക്കോടിന്റെ എഴുതാപ്പുറങ്ങള്‍’. മാതൃഭൂമി. വില 272 രൂപ.

Posted inആരോഗ്യം

ഈ ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കരുത്!

ഭക്ഷണത്തിനൊപ്പം നെയ്യ് കൂട്ടി കഴിക്കുന്നത്, ആരോഗ്യത്തിന് പൊതുവെ നല്ലതാണ്. നെയ്യ് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് രുചി കൂട്ടാനും സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ഭക്ഷണത്തില്‍ ഇവ രണ്ടും ഒന്നിച്ച് തുല്യ അളവില്‍ ചേര്‍ക്കുന്നത് മാരകമായ വിഷവസ്തുക്കള്‍ പുറന്താള്ളാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ പ്രത്യക്ഷമായ പ്രശ്‌നങ്ങളുണ്ടായേക്കും. […]

Posted inലേറ്റസ്റ്റ്

സംസ്ഥാന സ്കൂള്‍ കായികമേളയിലും ഇനി സ്വര്‍ണക്കപ്പ്

സംസ്ഥാന സ്കൂള്‍ കായികമേളയിലും ഇനി സ്വര്‍ണക്കപ്പ്. സംസ്ഥാന സ്കൂള്‍ കലോത്സവം മാതൃകയിലാണ് സംസ്ഥാന സ്കൂള്‍ കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്‍റ് കിട്ടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കുക. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. സ്വർണക്കപ്പിന്‍റെ രൂപകൽപ്പനയിൽ ഉടൻ തീരുമാനമുണ്ടാകും. ഒക്ടോബർ 22 മുതൽ 28വരെയായി തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന കായികമേള സ്കൂൾ ഒളിമ്പിക്സായി മാറിയത്.

Posted inലേറ്റസ്റ്റ്

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

Posted inലേറ്റസ്റ്റ്

പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്

പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.

Posted inലേറ്റസ്റ്റ്

കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാർഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‍യു നേതാവ്

വിദ്യാർഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‍യു നേതാവ്. എംഎസ്എഫ് മതസംഘടന തന്നെയാണെന്നും മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവരാണെന്നും കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് വ്യക്തമാക്കി.