ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ വില വര്‍ദ്ധിപ്പിച്ചു . ഇപ്പോള്‍ നിങ്ങള്‍ ഈ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, 12,000 രൂപ വരെ കൂടുതല്‍ നല്‍കേണ്ടിവരും. ടൊയോട്ട ഗ്ലാന്‍സയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, വില വര്‍ധനവിന് ശേഷം, എസ് വേരിയന്റിന്റെ (മാനുവല്‍, എഎംടി, സിഎന്‍ജി) വില ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിച്ചു. അതേസമയം, ജി വേരിയന്റിന്റെ വില 8,000 രൂപ വര്‍ദ്ധിച്ചു. ബേസ് ഇ വേരിയന്റിന് ഇപ്പോള്‍ 9,000 രൂപ വര്‍ദ്ധിച്ചു. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് […]
‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ലെ ആദ്യ ഗാനം
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ് എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഗാനത്തിന് വരികള്‍ രചിച്ചതും ഗബ്രി തന്നെയാണ്. ഈ […]
പ്രകൃതി കവിതകള്‍
സൂര്യഗീതവും ഭൂമിക്കൊരു ചരമഗീതവും എഴുതി മലയാളത്തെ ധന്യമാക്കിയ മഹാകവി ഒ എന്‍ വിയുടെ പ്രകൃതിഗീതങ്ങളുടെ സമാഹാരം. വീണപൂവ്, ചോറൂണ്, മുത്തശ്ശിമുല്ല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, നിശാഗന്ധി നീയെത്ര ധന്യ, സൂര്യഗീതം, ഭൂമിക്കൊരു ചരമഗീതം, ഒരുമാവിന്റെ ഓര്‍മ്മയ്ക്ക് തുടങ്ങിയ 47 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ‘പ്രകൃതി കവിതകള്‍’. ഒ എന്‍ വി കുറുപ്പ്. ഡിസി ബുക്‌സ്. വില 237 രൂപ.
ഡയറ്റ് സോഡ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും
ഡയറ്റ് സോഡ കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ഇത് പക്ഷാഘാതം, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 45 വയസും അതിന് മുകളില്‍ പ്രായമായവരുമായ 2,800-ല്‍ അധികം ആളുകളിലാണ് പഠനം നടത്തിയത്. 10 വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ ഡയറ്റ് സോഡകള്‍ ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ കുടിക്കുന്നവരുടെ ശീലങ്ങള്‍ പല ഘട്ടങ്ങളിലായി ഗവേഷകര്‍ രേഖപ്പെടുത്തി. ഇതില്‍ ദിവസവും ഒന്നോ അതിലധികമോ കൃത്രിമ മധുരം ചേര്‍ത്ത […]
മദ്ധ്യാഹ്ന വാർത്തകൾ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. ആരോപണങ്ങൾ […]
പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ
പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പള്ളിക്കൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂർ അറസ്റ്റിൽ. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാൽ കരിപ്പൂര്‍.
രാഹുലിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. വനിതകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും കോൺഗ്രസ് സംരക്ഷിക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. അതേക്കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ല. ഡിസിസിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിന് സമീപം സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട് മൂത്താൻതറയിലെ സ്കൂളിലെ സ്ഫോടക വസ്തുവിൻ്റെ ഉറവിടം അന്വേഷിക്കണമെന്ന് പാലക്കാട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ആർഎസ്എസ് ശാഖ നടക്കുന്നിടത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ആർഎസ്എസിൻ്റെ പ്രധാന കാര്യാലയം സ്കൂളിൻ്റെ തൊട്ടടുത്താണുള്ളത്. ആർഎസ്എസ് കാര്യാലയം പൊലീസ് റെയ്ഡ് നടത്തിയാൽ വലിയ ആയുധ ശേഖരം കണ്ടെത്താൻ കഴിയുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്.
