താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ ഏഴ് വയസുകാരനായ സഹോദരനും രോഗം സ്ഥിരീകരിച്ചു. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പതിനൊന്നു […]
കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്‍റെ മകൻ തന്നെയാണെന്നു ആവർത്തിച്ച് മുഹമ്മദ് ഷെര്‍ഷാദ്
കത്ത് ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്‍റെ മകൻ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു. നേരത്തെ ഉന്നയിച്ച പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയോ അല്ല കുറ്റപ്പെടുത്തിയതെന്നും ഷെര്‍ഷാദ് പറഞ്ഞു. രാജേഷ് കൃഷ്ണയും ശ്യാംജിത്തും തമ്മിലുള്ള ബന്ധത്തെയാണ് കുറ്റപ്പെടുത്തിയത്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന അവസ്ഥയിലാണ് […]
ആരോപണ വിധേയനായ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
ആരോപണവിധേയൻ ജനപ്രതിനിധി എങ്കിൽ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകൾ ഒരു യുവജന നേതാവിനെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഈ വനിതകൾക്ക് പേര് വെളിപ്പെടുത്താൻ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കിൽ അവർ ഭയപ്പെടേണ്ടതില്ല പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകി സർക്കാർ അവർക്കൊപ്പം ഉണ്ടാകും നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും പൊലീസിൽ പരാതി നൽകാൻ കഴിയും. […]
എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്ന് യുവനടി റിനി ആൻ ജോർജ്
ആരോപണ വിധേയന്‍റെ പേര് ഇപ്പോഴും പറയുന്നില്ലെന്ന് യുവനടി റിനി ആൻ ജോർജ് ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. താനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും തന്‍റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ് രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് തൻ്റെ വിഷയമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി […]
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 21, വ്യാഴാഴ്ച
◾https://dailynewslive.in/ യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണമുന്നയിച്ചവര്‍ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. […]
സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,230 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 400 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ പവന്‍വില 73,840 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,575 രൂപയിലെത്തി. വെള്ളിവില 122 രൂപയില്‍ തന്നെ തുടരുകയാണ്. ജി.എസ്.ടി സ്ലാബുകള്‍ […]
എ.ഐ ടൂളുകളില്‍ ആശ്രയം തേടി കൗമാരക്കാര്‍
വൈകാരിക പിന്തുണക്കായി കൗമാരക്കാര്‍ എ.ഐ ടൂളുകളെ കൂടുതലായി ആശ്രയിക്കുന്നതായി സര്‍വേ. 13 വയസിനും 8 വയസിനും ഇടയില്‍ പ്രായമുളള 88 ശതമാനം കുട്ടികളും മാനസിക സമ്മര്‍ദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ എ.ഐ യെയാണ് ആശ്രയിക്കുന്നത്. വൈകാരിക പിന്തുണയ്ക്കായി പെണ്‍കുട്ടികളിലും സ്ത്രീകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം വളരെ കൂടുതലാണ്. മറ്റുള്ളവരോട് പറയാത്ത ചിന്തകള്‍ പങ്കിടുന്നതിനാണ് ഇവര്‍ പ്രത്യേകിച്ച് എ.ഐ ഉപയോഗിക്കുന്നത്. 67 ശതമാനം എ.ഐ ഉപയോക്താക്കളും സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആശങ്കാകുലരാണെന്നും 58 ശതമാനം പേര്‍ അവരുടെ സ്വകാര്യ ഡാറ്റ […]
‘പൊങ്കാല’ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു
ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോണ തോമസ്, നിര്‍മ്മിച്ച് എ ബി ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനില്‍ പിള്ള എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാര്‍ബറിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലെ ശക്തമായ കിടമത്സരത്തിന്റെ കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിരയോടെയാണ് ചിത്രം എത്തുന്നത്. […]
ഗ്ലാന്‍സയുടെ വില വര്‍ദ്ധിപ്പിച്ച് ടൊയോട്ട
ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ വില വര്‍ദ്ധിപ്പിച്ചു . ഇപ്പോള്‍ നിങ്ങള്‍ ഈ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, 12,000 രൂപ വരെ കൂടുതല്‍ നല്‍കേണ്ടിവരും. ടൊയോട്ട ഗ്ലാന്‍സയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, വില വര്‍ധനവിന് ശേഷം, എസ് വേരിയന്റിന്റെ (മാനുവല്‍, എഎംടി, സിഎന്‍ജി) വില ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിച്ചു. അതേസമയം, ജി വേരിയന്റിന്റെ വില 8,000 രൂപ വര്‍ദ്ധിച്ചു. ബേസ് ഇ വേരിയന്റിന് ഇപ്പോള്‍ 9,000 രൂപ വര്‍ദ്ധിച്ചു. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് […]
‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ലെ ആദ്യ ഗാനം
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ് എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഗാനത്തിന് വരികള്‍ രചിച്ചതും ഗബ്രി തന്നെയാണ്. ഈ […]
